കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമണം; ഭാര്യയ്ക്ക് പരിക്ക്
Aug 21, 2012, 16:29 IST
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമണം; ഭാര്യയ്ക്ക് പരിക്ക്
കാസര്‍കോട്: കോണ്‍ഗ്രസ് നേതാവിന്റെ വീട് കല്ലെറിഞ്ഞ് ആക്രമിച്ചതില്‍ ഭാര്യക്ക് പരിക്കേറ്റു. മധൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉളിയത്തടുക്ക എസ്.പി. നഗറിലെ അബ്ബാസിന്റെ വീടാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് ഭാര്യ ബീഫാത്തിമ (60) യുടെ തലയ്ക്ക് പരിക്കേറ്റു. ബീഫാത്തിമയെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഏഴംഗ സംഘം വീട് കല്ലെറിഞ്ഞ് തകര്‍ത്തത്. ഒരു വര്‍ഷം മുമ്പ് അബ്ബാസിന്റെ ഗള്‍ഫിലുള്ള മക്കളായ അബ്ദുവിനെയും ഹാരിസിനെയും രാഷ്ട്രീയ വിരോധം കാരണം അക്രമിച്ചതിന് പോലീസില്‍ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം മൂലം അക്രമം നടത്തിയതെന്നാണ് പരാതി.

Keywords: Congress leader, House, Attack, Madhur, Kasaragod