തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വീട് അര്‍ദ്ധരാത്രി തല്ലിത്തകര്‍ത്തു
Apr 22, 2016, 11:25 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/04/2016) തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് അര്‍ദ്ധരാത്രി തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ഇളമ്പച്ചിയിലെ കെ വി കുഞ്ഞികൃഷ്ണന്റെ വീടാണ് തല്ലിത്തകര്‍ത്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കുഞ്ഞികൃഷ്ണന്‍ ഉറങ്ങാറുള്ള താഴത്തെ നിലയിലുള്ള കിടപ്പ് മുറിയുടെ രണ്ട് ജനല്‍ ചില്ലുകളും രാത്രി 11.30 ഓടെ മരവടികള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ക്കുകയായിരുന്നു. ചന്തേര എസ് ഐ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് വീട് സന്ദര്‍ശിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍ എന്നിവര്‍ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയ എതിരാളികള്‍ അക്രമം അഴിച്ചു വിടുന്ന പ്രവണത തടയാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ഇളമ്പച്ചിയിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും വീടുകള്‍ക്കും അക്രമം നടന്നത് സമാധാനപരമായ തിരഞ്ഞെടുപ്പിന് സി പി എം തയ്യാറാവില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Keywords: Trikaripur, Congress, kasaragod, UDF, Election 2016, KP Kunhikkannan, KV Krishnan.