city-gold-ad-for-blogger

കോണ്‍ഗ്രസ് നേതാവ് പി.ഗംഗാധരന്‍ നായര്‍ അന്തരിച്ചു

പെരിയ: (www.kasargodvartha.com 15.05.2020) മുന്‍ ഡി.സി.സി പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ഗംഗാധരന്‍ നായര്‍ (78) അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ പെരിയയില്‍ നടക്കും.

കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍, കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്, കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന കാര്‍ഷിക വികസന സമിതി ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗംഗാധരന്‍ നായര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു. കുറച്ച് നാളുകളായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
കോണ്‍ഗ്രസ് നേതാവ് പി.ഗംഗാധരന്‍ നായര്‍ അന്തരിച്ചു

ഗംഗാധരന്‍ നായരുടെ വിയോഗത്തില്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി എം സുധീരന്‍, എം എം ഹസന്‍, കെ സുധാകരന്‍ എം പി , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
ഭാര്യ: സി പി മാലതി. മക്കള്‍ ജി ഷീജ്(യുഎസ്എ),ധന്യ സുരേഷ് (ഡിസിസി ജനറല്‍സെക്രട്ടറി), ജി രമ്യ. മരുമക്കള്‍: വി സതീഷ് , സുരേഷ് (കോര്‍പറേഷന്‍ ബാങ്ക്,മംഗലാപുരം), വിഷ്ണു(കോയമ്പത്തൂര്‍)

Keywords: Kasaragod, Periya, Kerala, News, Death, Congress, Leader,  Congress leader P Gangadharan Nair passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia