city-gold-ad-for-blogger

വിദ്യാര്‍ത്ഥിനിയെ കോണ്‍ഗ്രസ് നേതാവ് പീഢിപ്പിച്ചത് ജേഴ്‌സി വാഗ്ദാനം ചെയ്ത്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/12/2015) തൃക്കരിപ്പൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ കോണ്‍ഗ്രസ് നേതാവായ 50 കാരന്‍ പീഡിപ്പിച്ചത് ജേഴ്‌സി ഉള്‍പെടെയുള്ള കായിക വസ്ത്രങ്ങള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണെന്ന് വ്യക്തമായി. ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ആയിറ്റി മണിയനോടിയിലെ എള്ളേത്ത് കുഞ്ഞികൃഷ്ണനാണ് പെണ്‍കുട്ടിയെ ബലാത്സഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കായിക ഇനങ്ങളില്‍ മത്സരിക്കുന്ന പെണ്‍കുട്ടിയെ ജേഴ്‌സി തരാമെന്ന് പറഞ്ഞാണ് കുഞ്ഞികൃഷ്ണന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയത്. ഇതിന് ശേഷം പെണ്‍കുട്ടിയെ പലകാര്യങ്ങള്‍ പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായി.

അതിനിടെ കുഞ്ഞികൃഷ്ണന്റെ ഫോണ്‍കോളുകള്‍ പെണ്‍കുട്ടി തന്റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇൗ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാര്‍ത്ഥിനിയെ കോണ്‍ഗ്രസ് നേതാവ് പീഢിപ്പിച്ചത് ജേഴ്‌സി വാഗ്ദാനം ചെയ്ത്

Related News:

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Keywords : Trikaripur, Molestation, Congress, Leader, Kanhangad, Kasaragod, Police, Investigation, Congress leader molested girl after offering gifts.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia