city-gold-ad-for-blogger

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ടു

വിദ്യാനഗര്‍: (www.kasargodvartha.com 10.05.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ടു. കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഫിറോസ് അണങ്കൂര്‍ (43) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. അണങ്കൂര്‍ ടി വി. സ്റ്റേഷന്‍ റോഡിലെ പരേതരായ ചീരു മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ടു

ഭാര്യ: താഹിറ (ചെമ്പരിക്ക). മക്കള്‍: ഫയാസ് ഫിറോസ് (രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി, സഅദിയ കോളേജ്, കോളിയടുക്കം), ഫാത്വിമ, ഫാഹിസ, സഫാസ്, ഫാഹിസ് (നാല് പേരും, നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), ഫൈസി (മൂന്നര വയസ്). സഹോദരങ്ങള്‍: ഷാഫി, സലീം, മൈമൂന, ബീവി, അലീമ, നവാസ്, നൗഷാദ്, സമീര്‍, മുജീബ്.


Keywords: Kasaragod, Vidya Nagar, Kerala, News, Congress, Leader, Death, Congress leader died due to illness

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia