വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തി
Oct 19, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/10/2016) കൃഷിഭവന്‍ മുഖേന സംഭരിച്ച പച്ച തേങ്ങയുടെ 30 ലക്ഷത്തോളം വരുന്ന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, നിര്‍ത്തലാക്കിയ പച്ച തേങ്ങ സംഭരണം പുനരാരംഭിക്കുക, കാഞ്ഞങ്ങാട് കൃഷി ഭവനില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേരഫെഡ് ചെയര്‍മാനുമായ കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം. അസിനാര്‍, ബ്ലോക്ക് പ്രസിഡണ്ട് ഡി.വി. ബാലകൃഷ്ണന്‍, രവീന്ദ്രന്‍ ചേടിറോഡ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.വി സുകുമാരന്‍, കെ.പി.മധു, അശോക് ഹെഗ്‌ഡെ, ലീലാവതി, രാജ്‌മോഹനന്‍, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, സുരേഷ് മോഹന്‍, മോഹനന്‍ മേലാങ്കോട്ട്, ശ്രീധരന്‍ നായര്‍, കെ.വി നാരായണന്‍, കെ.ടി.ബാലന്‍, കെ.ജി ഗോപാലന്‍, എം. ജാനകി, വി.ആലാമി, സി.എച്ച് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kanhangad, Congress, Committee, Leaders, Congress committee Dharna conducted.