കാഞ്ഞങ്ങാട്ട് കെ വേണുഗോപാലന്‍ നമ്പ്യാരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു
Apr 6, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2016) കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കെ വേണുഗോപാലന്‍ നമ്പ്യാരെ തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നിര്‍ദേശിക്കപ്പെടുന്നവര്‍ക്കെതിരെയെല്ലാം എതിര്‍പ്പ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസമ്മതനായ സ്വതന്ത്രനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നും വേണുഗോപാലന്‍ നമ്പ്യാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് ഉചിതമെന്നും ചൂണ്ടിക്കാട്ടി കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ബളാല്‍, കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റികളാണ് രാഹുല്‍ ഗാന്ധിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡണ്ട് വി എം സുധീരനും കത്തയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, ബളാല്‍ ബ്ലോക്ക് പ്രസിഡണ്ട് ബാബു കദളിമറ്റം എന്നിവര്‍ ചേര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം കൂടിയാലോചന നടത്തിയ ശേഷമാണ് കത്തയച്ചത്. ആദ്യ ഘട്ടത്തില്‍ കാഞ്ഞങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ വേണുഗോപാലന്‍ നമ്പ്യാരുടെ പേരുതന്നെയാണ് ഉയര്‍ന്നുവന്നിരുന്നത്. വേണുഗോപാലന്‍ നമ്പ്യാര്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വേണുഗോപാലന്‍ നമ്പ്യാര്‍ കൈപത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം വാശി പിടിച്ചതോടെ ഇതുസംബന്ധിച്ച ധാരണ എങ്ങുമെത്താതെ പോവുകയായിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാകാത്ത സ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരനോട് മത്സരിക്കാന്‍ പൊതുസമ്മതന്‍ തന്നെ വേണമെന്നും ചിഹ്നത്തിന്റെ പേരിലുള്ള കടുംപിടുത്തം ഒഴിവാക്കി വേണുഗോപാലന്‍ നമ്പ്യാരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നിലപാട്.
Keywords: Kanhangad, Congress, UDF, kasaragod, Election 2016, Oommen Chandy, KPCC.