city-gold-ad-for-blogger

നീലേശ്വരം ബാങ്ക്; നിയമനം നേടിയവര്‍ 5 ലക്ഷം രൂപ നല്‍കണമെന്ന് കോണ്‍ഗ്രസ്

നീലേശ്വരം: നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ പുതുതായി നിയമിതരായ എട്ട് പേരില്‍ നിന്നും നീലേശ്വരത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ടത് പാര്‍ട്ടിയില്‍ ചര്‍ച്ചയായി.
സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പ്രത്യേക റിക്രൂട്ടിംഗ് ഏജന്‍സി വഴി എട്ട് പേരെ നീലേശ്വരം സഹകരണ ബാങ്കില്‍ നിയമിച്ചത് കഴിഞ്ഞാഴ്ചയാണ്.

കോണ്‍ഗ്രസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ബാങ്കില്‍ മടിക്കൈയിലെയും കോഴിക്കോട്ടെയും സഖാക്കള്‍ ഉള്‍പെടെ എട്ട് പേര്‍ക്കാണ് ജോലി ലഭിച്ചത്. റിക്രൂട്ടിംഗ് ഏജന്‍സി നടത്തിയ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കാണ് നിയമനമെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്ക് ഭരണസമിതിയുടെ കൂടിക്കാഴ്ചയില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ നിയമനത്തിന് നിര്‍ണായക ഘടകമാണ്.

ഇത് ചൂണ്ടിക്കാട്ടിയാണ് നിയമനം ലഭിച്ച എട്ട് പേരോടും അഞ്ച്  ലക്ഷം രൂപ വീതം നേതാക്കള്‍ കോഴ ആവശ്യപ്പെട്ടത്. നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കാനാണ് പണമെന്നാണ് നേതാക്കള്‍ പറയുന്നത്.

ഇതേസമയം ഭരണ സമിതിയുടെ കൂടിക്കാഴ്ചയില്‍ ലഭിച്ച മാര്‍ക്ക് കൊണ്ടാണ് നിയമനം നേടുന്നതെങ്കില്‍ മടിക്കൈയിലെയും കോഴിക്കോട്ടെയും സഖാക്കള്‍ എങ്ങനെ കോണ്‍ഗ്രസ് ബാങ്കില്‍ ജോലി നേടിയെന്നാണ് നീലേശ്വരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യം.

മുന്‍ ബാങ്ക് സെക്രട്ടറിയുടെ മകന്റെ ഭാര്യയടക്കം ബാങ്കുമായി ബന്ധപ്പെട്ട നിരവധിപേര്‍ നിയമന പരീക്ഷ എഴുതിയിരുന്നു. നീലേശ്വരത്തും പരിസരത്തുമുള്ള ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിയമനത്തിനു വേണ്ടി പാര്‍ട്ടി നേതാക്കളുടെ പിറകെ നടന്നിരുന്നു. ഇവരൊക്കെ തഴഞ്ഞാണ് മടിക്കൈ സഖാവ് അടക്കമുള്ളമര്‍ക്ക് കോണ്‍ഗ്രസ് ബാങ്കില്‍ നിയമനം ലഭിച്ചതെന്നാണ് കോണ്‍ഗ്രസുകാരുടെ പരാതി.

നീലേശ്വരം ബാങ്ക്; നിയമനം നേടിയവര്‍ 5 ലക്ഷം രൂപ നല്‍കണമെന്ന് കോണ്‍ഗ്രസ്ഇതേ സമയം എട്ടുപേരുടെ നിയമനം തടയണമെന്നാവശ്യപ്പെട്ട് നീലേശ്വരം കരുവാച്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകിയായ ഉദ്യോഗാര്‍ത്ഥി കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹരജിയില്‍ നിയമനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുമുണ്ട്. ജില്ലയിലെ തന്നെ ഒന്നാംകിട സഹകരണ സ്ഥാപനമായ നീലേശ്വരം സഹകരണ ബാങ്കിന് നാല് ശാഖകളുണ്ട്. നീലേശ്വരത്തെ ഹെഡ് ഓഫീസിനു പുറമെ പേരോലിലും മാര്‍ക്കറ്റ് ജംഗ്ഷനിലും തൈക്കടപ്പുറത്തും ശാഖകളുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണനാണ് ബാങ്ക് പ്രസിഡണ്ട്.

Keywords:  Nileshwaram, Bank, Congress, Kasaragod, Kerala, Party, Meeting, Exam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia