city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നരേന്ദ്രമോദിയും പിണറായിയും ജനങ്ങളുടെ ദുരിതംകാണാതെ ഉരുണ്ടുകളിക്കുന്നു: അഡ്വ. കെ കെ രാജേന്ദ്രന്‍

ചെറുവത്തൂര്‍: (www.kasargodvartha.com 01/12/2016) കേന്ദ്രത്തിലെ നരേന്ദ്ര മോദിയും സംസ്ഥാന ഭരണം കയ്യാളുന്ന പിണറായിയും ജനങ്ങളുടെ ദുരിതം പരിഹരിക്കാതെ ഉരുണ്ടു കളിക്കുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ കറന്‍സികള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടും കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റേഷന്‍ സംവിധാനം ഇല്ലാതാക്കിയതിലും പ്രതിഷേധിച്ച് യുഡിഎഫ് ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മടക്കര ടൗണില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകായായിരുന്നു അദ്ദേഹം.

ലത്തീഫ് നീലഗിരി അധ്യക്ഷത വഹിച്ചു. അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി കെ വി സുധാകരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി നാരായണന്‍, ടി പി അഷ്‌റഫ്, എ എ റഹീം ഹാജി, ഇ കെ മുഹമ്മദ് കുഞ്ഞി, ടി വി ഉമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുയോഗത്തില്‍ നിരവധി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

നരേന്ദ്രമോദിയും പിണറായിയും ജനങ്ങളുടെ ദുരിതംകാണാതെ ഉരുണ്ടുകളിക്കുന്നു: അഡ്വ. കെ കെ രാജേന്ദ്രന്‍

നരേന്ദ്രമോദിയും പിണറായിയും ജനങ്ങളുടെ ദുരിതംകാണാതെ ഉരുണ്ടുകളിക്കുന്നു: അഡ്വ. കെ കെ രാജേന്ദ്രന്‍

Keywords: Kasaragod, Cheruvathur, Prime Minister, Pinarayi-Vijayan, Central Government, Congress, Congress Against CM Pinarayi vijayan and PM Modi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia