city-gold-ad-for-blogger

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; നീതി നടപ്പിലാക്കാന്‍ പോലീസിനെ സിപിഎം അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം

ഉദുമ: (www.kasargodvartha.com 30/09/2016) ഉദുമയിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങളും വധശ്രമങ്ങളും സംബന്ധിച്ച കേസുകളില്‍ നീതി നടപ്പിലാക്കാന്‍ പോലീസിനെ സിപിഎം അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂലൈ 26ന് നിശബ്ദ പ്രചരണത്തിനിടെ വിവിധ സ്ഥലങ്ങളില്‍ സ്ലിപ് നല്‍കുകയായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരെ ഉദുമ വെടിത്തറക്കാലിലും ആറാട്ടുകടവിലും വെച്ച് അക്രമിച്ച കേസിലും മറ്റും പ്രതികളെ അറസ്റ്റു ചെയ്യാന്‍ സിപിഎം പോലീസിനെ അനുവദിക്കുന്നില്ല.

ദളിത് കോണ്‍ഗ്രസ് നേതാവ് കൂടിയായ 17-ാം വാര്‍ഡ് മെമ്പര്‍ എം. ചന്ദ്രനെയും യുഡിഎഫ് പ്രവര്‍ത്തകരായ ഖാദര്‍ കാത്തീബ്, ഷിയാസ് കാപ്പില്‍, ബഷീര്‍ എന്നിവരെയും ഇരുമ്പ് ദണ്ഡ്, ക്രിക്കറ്റ് സ്റ്റമ്പ് എന്നിവ കൊണ്ട് അടിച്ചുഗുരുതരമായി പരിക്കേല്‍പിക്കുകയും ചന്ദ്രന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്‍ സ്വര്‍ണ ചെയിന്‍, വെള്ളിയില്‍ കെട്ടിച്ച കല്ലമാല, വാച്ച്, വിലപിടിപ്പുള്ള രണ്ട് മൊബല്‍ ഫോണ്‍, ചന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കേസില്‍ സത്യസന്ധമായി പോലീസ് അന്വേഷിച്ച് ഒരു പ്രതിയെ അറസ്റ്റു ചെയ്യുകയും മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ പ്രതീഷ് എന്ന സിപിഎം പ്രവര്‍ത്തകനെ കോടതി കര്‍ശനമായ നിബന്ധനകളോടെ കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു.

രണ്ട് മാസം ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതി ഇപ്പോഴും നാട്ടില്‍ തന്നെ കഴിയുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. കേസിലെ മറ്റു 14 പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വാസു മാങ്ങാട് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഗീതാ കൃഷ്ണന്‍, വി.ആര്‍ വിദ്യാസാഗര്‍, നാരായണന്‍ മാസ്റ്റര്‍, ബങ്കണ ഹസന്‍, എന്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പോലീസിനെ സമ്മര്‍ദത്തിലാക്കി പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; നീതി നടപ്പിലാക്കാന്‍ പോലീസിനെ സിപിഎം അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം

Keywords:  Kasaragod, Kerala, Congress, Attack, Assault, complaint, Investigation, Police, arrest, CPM, Accuse, court, Police station march, Congress against CPM on attack case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia