സി പി എം ഓഫീസിലേക്കുള്ള റോഡ് നിര്‍മാണത്തിനെതിരെ കോണ്‍ഗ്രസ്; ചൊവ്വാഴ്ചത്തെ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകും
Jun 12, 2017, 18:41 IST
നീലേശ്വരം: (www.kasargodvartha.com 12.06.2017) പതിമൂന്ന് ലക്ഷം രൂപ ചെലവില്‍ സിപിഎം ഓഫീസിലേക്ക് റോഡ് നിര്‍മിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് രംഗത്ത്. ചൊവ്വാഴ്ച നടക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുമെന്നാണ് വിവരം. ഇതോടെ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകും. കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ച് തിങ്കളാഴ്ച ചേര്‍ന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിശദമായി ചര്‍ച്ച ചെയ്തു.
യുഡിഎഫ് പ്രതിനിധീകരിക്കുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡ് സ്ഥലത്തെ കൗണ്‍സിലര്‍മാരോട് പോലും ചര്‍ച്ച ചെയ്യാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എറുവാട്ട് മോഹനന്‍, ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി വി രാധാകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി രാമചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. റോഡു നിര്‍മ്മാണത്തില്‍ ക്രമക്കേടും അപാകതകളും ഉള്ളതായി പ്രതിപക്ഷം ആരോപിക്കുന്നു.
നീലേശ്വരം രാജാറോഡില്‍ രാജാസ് ക്ലിനിക്കില്‍ നിന്നും സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ എന്‍ ജി സ്മാരക മന്ദിരത്തിലേക്കുള്ള റോഡ് വീതികൂട്ടി കോണ്‍ക്രീറ്റ് ചെയ്യാനുള്ള പൊതുമരാമത്ത് കമ്മിറ്റിയുടെ തിരക്കിട്ട തീരുമാനമാണ് വിവദമായത്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് തിടുക്കപ്പെട്ടാണ് പെരുമഴയത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങിയതെന്ന വിമര്‍ശനം ശക്തമാണ്.
കാല്‍നട യാത്രക്കാര്‍ക്കു വേണ്ടി മാത്രം നിര്‍മ്മിച്ച നടപ്പാതയാണ് വീതികൂട്ടി വാഹനങ്ങള്‍ കടന്നുപോകുന്ന വിധത്തില്‍ നവീകരിക്കാന്‍ തുടങ്ങിയത്. കേവലം 250 മീറ്റര്‍ മാത്രം നീളമുള്ള ഈ റോഡ് നിര്‍മ്മിച്ചാല്‍ അതിന്റെ ഗുണം തത്വത്തില്‍ പാര്‍ട്ടി ഓഫീസിലേക്ക് വരുന്നവര്‍ക്ക് മാത്രമേ ഉപകരിക്കുകയുള്ളൂ. റോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ കെകെഡിസി ഓഫീസില്‍ നഗരസഭ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നാട്ടുകാരുടെയും കൗണ്‍സിലര്‍മാരുടെയും അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം മാത്രമേ റോഡ് നിര്‍മ്മിക്കുകയുള്ളൂ എന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും കൗണ്‍സിലര്‍മാര്‍ പോലും അറിയാതെയാണ് റോഡ് നിര്‍മ്മിച്ചത്. മഴക്കാലത്ത് തിടുക്കപ്പെട്ട് നിര്‍മ്മിക്കുന്ന റോഡ് അധികകാലം നിലനില്‍ക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നഗരസഭാ പൊതുമരാമത്ത് 12,80000 രൂപ ചിലവില്‍ ഈ നടപ്പാതയെ കോണ്‍ക്രീറ്റ് പാകി വീതികൂട്ടാനുള്ള പ്രവര്‍ത്തി ആരംഭിച്ചത്.

Keywords: Kasaragod, Kerala, Neeleswaram, CPM, Congress, Congress against CPM office road