കാസര്‍കോട്ട് യുഡിഎഫിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നു
Apr 16, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2016) കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് ജില്ലയുടെ പല പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസിനുണ്ടായ പരാജയവും, വോട്ട് ചോര്‍ച്ചയും അന്വേഷിച്ച് നടപടിയെടുക്കാന്‍ തയ്യാറാവാത്ത ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നു.
ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഡിസിസിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ചെങ്കള ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിമതയോഗം ചേര്‍ന്നാണ് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. വിപുലമായ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച ചേരുവാനും തീരുമാനിച്ചിട്ടുണ്ട്. ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ മണ്ഡലം പ്രസിഡന്റായതിനുശേഷം സ്വന്തം താല്‍പര്യമല്ലാതെ പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാതെ, പാര്‍ട്ടിയെ നശിപ്പിക്കുകയായിരുന്നുൂവെന്നും ഇതുമൂലം കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ടവര്‍ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നുമാണ് വിമതപ്രവര്‍ത്തകര്‍ പറയുന്നത്.
ചെങ്കള ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡ് യുഡിഎഫിന്റെ കുത്തക സീറ്റായിരുന്നു. മുമ്പ് 800 ല്‍ പരം വോട്ടിന് യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥി വിജയിച്ച വാര്‍ഡാണിത്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ടയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അദ്ദേഹത്തെ മാറ്റി പകരം മറ്റൊരാളെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണ്ഡലം പ്രസിഡന്റുള്‍പ്പെടെയുള്ള യുഡിഎഫ് കമ്മിറ്റി ഇതിന് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാസര്‍ കാട്ടുകൊച്ചിയെ സ്വതന്ത്രനായി മത്സരിപ്പിച്ചത്. വന്‍ ഭൂരിപക്ഷത്തില്‍ നാസര്‍ നെല്ലിക്കട്ടയില്‍ വിജയിക്കുകയും ചെയ്തിരുന്നു.
Keywords: kasaragod, UDF, Congress, Nellikatta, Election 2016, Chengala, Muslim-league,