ഇന്‍സ്‌പെയര്‍ അക്കാദമി എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളെ അനുമോദിക്കും
Apr 28, 2012, 13:19 IST
കാസര്‍കോട്: അണങ്കൂരിലെ ഇന്‍സ്‌പെയര്‍ അക്കാദമി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം സംഘിടിപ്പിക്കുമെന്ന് അക്കാദമി പ്രിന്‍സിപ്പാല്‍ കെ. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് ഒന്നിന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് അനുമോദന പരിപാടി നടക്കുക. അഖിലേന്ത്യാ പ്രീ മെഡിക്കല്‍ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഉന്നത വിദ്യാഭ്യാസ മേഖലയെ പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് ക്ലാസും സംഘടിപ്പിക്കും. ക്ലാസിന് ജ്യോതിഷ് പോള്‍ നേതൃത്വം നല്‍കും.
അധ്യാപകന്‍ വി. അഭിലാഷും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Press meet, SSLC, Inspire academy