city-gold-ad-for-blogger

പരാതി പറയാനായി സ്റ്റേഷനിലെത്തിയ ഭാര്യമാരും ഭര്‍ത്താവും തമ്മില്‍ അടിപിടി; പോലീസ് കേസെടുത്തു

ബദിയടുക്ക: (www.kasargodvartha.com 30.07.2017) പരാതി പറയാനായി സ്റ്റേഷനിലെത്തുകയും സ്റ്റേഷന് സമീപം അടിപിടിയിലേര്‍പെടുകയും ചെയ്ത ഭാര്യമാര്‍ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. പൈക്ക ബാലനടുക്കയിലെ സൂപ്പി, ആദ്യ ഭാര്യ നെല്ലിക്കട്ട ചെന്നടുക്കയിലെ സുഹറ, രണ്ടാംഭാര്യ തളിപ്പറമ്പ് പട്ടുവത്ത് സ്വദേശിനി ഷമീമ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ആദ്യ ഭാര്യയെ ഉപേക്ഷിക്കണമെന്ന പരാതി പറയാനായി സുഹറ സ്റ്റേഷനിനിലെത്തിയതായിരുന്നു. അതിനിടെയാണ് സൂപ്പിയും ഷമീമയും എത്തിയത്. പോലീസ് സ്റ്റേഷന് സമീപം വെച്ച് ഷമീമയും സുഹറയും വാക്ക് തര്‍ക്കത്തിലും അടിപിടിയിലും ഏര്‍പ്പെടുകയായിരുന്നു. അതിനിടെ രണ്ടുപേരും ചേര്‍ന്ന് സൂപ്പിയേയും മര്‍ദിക്കുകയാണുണ്ടായത്.

പൊതുസ്ഥലത്ത് അടിപിടികൂടിയതിനാണ് മൂവര്‍ക്കെതിരെയും പോലീസ് കേസെടുത്തത്.
പരാതി പറയാനായി സ്റ്റേഷനിലെത്തിയ ഭാര്യമാരും ഭര്‍ത്താവും തമ്മില്‍ അടിപിടി; പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Badiyadukka, news, Assault, Attack, Conflict; Case against 3
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia