city-gold-ad-for-blogger

കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കാര്‍ തകര്‍ത്തു, പോലീസെത്തി ലാത്തിവീശി

കാസര്‍കോട്: (www.kasargodvartha.com 15.07.2017) കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. അക്രമത്തിലേര്‍പെട്ട സംഘം ഒരു കാര്‍ തകര്‍ത്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഞ്ചാവ് ലഹരിയിലെത്തിയ സംഘങ്ങള്‍ അക്രമത്തിലേര്‍പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തെത്തി അക്രമി സംഘത്തിനു നേരെ ലാത്തി വീശിയത്. ജാവിദ്, അബ്ദുല്‍ ഖാദര്‍ മാസ്തിക്കുണ്ട്, മലപ്പുറം സ്വദേശികളായ രണ്ടു പതിനേഴുകാര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കാര്‍ തകര്‍ത്തു, പോലീസെത്തി ലാത്തിവീശി


Keywords: Kasaragod, Kerala, news, Police, Attack, Assault, Ganja, custody, Car, Conflict between gangs; Police Lathy charged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia