മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികളും കമ്മീഷന്‍ ഏജന്റുമാരും തമ്മില്‍ ഏറ്റുമുട്ടി; നാലുപേര്‍ക്ക് പരിക്കേറ്റു
Jul 12, 2017, 17:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2017) കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികളും കമ്മീഷന്‍ ഏജന്റുമാരും തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളായ കുഞ്ഞി മുഹമ്മദ് (33), ആഷിഖ് (30), കമ്മീഷന്‍ ഏജന്റുമാരായ ജോണ്‍സണ്‍, അമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റുരണ്ടുപേരെ കേരള ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
മത്സ്യമാര്‍ക്കറ്റില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിലാണ്. സമരത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ സമരപന്തലിലെത്തിയ കമ്മീഷന്‍ ഏജന്റുമാര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികളും എന്നാല്‍ സമരത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ മത്സ്യതൊഴിലാളികളുടെ മത്സ്യ ബോക്സ് ഇറക്കുന്നതിനെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് കമ്മീഷന്‍ ഏജന്റുമാരും പറഞ്ഞു.
അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മത്സ്യവിതരണക്കാര്‍ ജില്ലയില്‍ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്സ് ആന്റ് കമ്മീഷന്‍ ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയോഗം വ്യക്തമാക്കി. മത്സ്യമാര്‍ക്കറ്റ് നിലവില്‍ 30 കിലോ ഭാരമുള്ള ഒരു ബോക്സിറക്കാന്‍ ഏജന്‍സികളില്‍ നിന്നും 18.40 രൂപയും മത്സ്യം എടുക്കുന്ന ചില്ലറ കച്ചവടക്കാരില്‍ നിന്നും 15 രൂപയും ഓട്ടോറിക്ഷയില്‍ കയറ്റാന്‍ 15 രൂപയും ഈടാക്കുന്നുണ്ട്. ഇത് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സി എച്ച് മൊയ്തീന്‍കുഞ്ഞി, സെക്രട്ടറി എസ് കെ തങ്ങള്‍, ട്രഷറര്‍ സി എച്ച് നസീര്‍, മേഖലാ പ്രസിഡണ്ട് പി വി കുഞ്ഞികൃഷ്ണന്‍, കാസര്‍കോട് മേഖലാ പ്രസിഡണ്ട് മണി, സലാം, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Injured, Conflict between Employees and commission agent; 4 injured