പോലീസ് സ്‌റ്റേഷനുകളില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; നശിക്കുന്നത് കോടികളുടെ വാഹനങ്ങള്‍
Oct 20, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 20/10/2016) പോലീസ് സ്‌റ്റേഷനുകള്‍ വാഹനങ്ങളുടെ ശവപ്പറമ്പായി മാറുന്നു. കേസുകളുടെ നൂലാമാലയില്‍ ഉള്‍പെട്ട വാഹനങ്ങളാണ് ഇത്തരത്തില്‍ സ്‌റ്റേഷന്‍ വളപ്പുകളില്‍ ദ്രവിച്ചു ഉപയോഗ ശൂന്യമാകുന്നത്. സ്‌റ്റേഷന്റെ ചുറ്റുമതിലിനകത്ത് കൂടാതെ പുറത്ത് റോഡരികിലും പിടികൂടിയ വാഹനങ്ങളുടെ നീണ്ട നിരയാണ്.
അനധികൃതമായി പൂഴി കടത്തുമ്പോള്‍ പിടികൂടിയ വാഹനങ്ങള്‍ക്ക് പുറമെ പോലീസ് വാഹന പരിശോധനയില്‍ പിടികൂടിയ വലിയ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേസുകള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് പ്രധാനമായും വാഹനങ്ങള്‍ തുരുമ്പ് പിടിച്ചു നശിക്കുവാന്‍ കാരണം. കേസുകളുടെ വിധി വൈകുന്നതു കാരണം പത്തും പതിനഞ്ചും വര്‍ഷമായി സ്‌റ്റേഷന്‍ വളപ്പുകളില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളുണ്ട്. പിടികൂടിയ വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്കുള്ള റോഡില്‍ പലപ്പോഴും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു.
വാഹനങ്ങള്‍ ലേലത്തില്‍ വെക്കാറുണ്ടെങ്കിലും കൂടിയ വില കാരണം ലേലം കൊള്ളാന്‍ ആരും മുന്നോട്ട് വരുന്നില്ല. പൂഴി നിറച്ച വാഹനങ്ങളുടെ മുകളില്‍ വിവിധ മരങ്ങളും മുളച്ചു പൊങ്ങുന്നുണ്ട്. സ്ഥല സൗകര്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന പോലീസ് സ്‌റ്റേഷനുകളില്‍ ദിവസം കഴിയുംതോറും പിടികൂടിയ വാഹനങ്ങള്‍ വര്‍ധിക്കുന്നത് സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
Keywords : Police-station, Vehicles, Kasaragod, Road, Sand, Lorry.