city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യശാല തുറക്കരുത്, സമാധാനം തകര്‍ക്കരുത്; ബീവറേജിനു മുന്നില്‍ സമരവുമായി ലഹരി നിര്‍മ്മാര്‍ജന സമിതി

കാസര്‍കോട്: (www.kasargodvartha.com 13.05.2020) കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തകര്‍ക്കുകയും സമാധാനന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്ന മദ്യശാലകള്‍ തുറന്നു കൊടുക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി കാസര്‍കോട് ബീവറേജിന്റെ മുമ്പില്‍ ധര്‍ണ സമരം നടത്തി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ അവരെ സഹായിക്കുന്നതിന് പകരം മദ്യശാലകള്‍ തുറന്ന് കൊടുത്ത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എം എല്‍ എ ആരോപിച്ചു. ലഹരിനിര്‍മ്മാര്‍ജന യുവജന സമിതി സംസ്ഥാന സെക്രട്ടറി റഊഫ് ബാവിക്കര അധ്യക്ഷത വഹിച്ചു.
മദ്യശാല തുറക്കരുത്, സമാധാനം തകര്‍ക്കരുത്; ബീവറേജിനു മുന്നില്‍ സമരവുമായി ലഹരി നിര്‍മ്മാര്‍ജന സമിതി

ലഹരി നിര്‍മാര്‍ജന വിദ്യാര്‍ത്ഥി സമിതി സംസ്ഥാന പ്രസിഡണ്ട് സി ഐ ഹമീദ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം എ നജീബ് മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് ദേശീയ കൗണ്‍സില്‍ അംഗം മുര്‍ഷിദ് മുഹമ്മദ് നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, News, Conducted, Protest, Conducts Protest behind beverage

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL