പി. എം. കെ. യുടെ മരണം സാഹിത്യ രംഗത്ത് വലിയ വിടവ്: നൂറുല്‍ ഉലമാ
Jun 5, 2012, 16:57 IST
സഅദാബാദ്: പി.എം.കെ. യുടെ മരണം സുന്നീ സാഹിത്യ രംഗത്ത് വലിയ വിടവാണുണ്ടാക്കിയത്. അല്‍ ഇര്‍ഫാദ് പത്രാധിപന്‍, സുന്നി യുവജന സംഘത്തിന്റെയും സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെയും സജീവ പ്രവര്‍ത്തകന്‍ എന്നി നിലക്ക് അദ്ദേഹം അര്‍പിച്ച സേവനങ്ങള്‍ ഒരു കാലത്തും വിസ്മരിക്കാന്‍ വയ്യ. കാര്യം ഗൗരവത്തോടെ വിലയിരുത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ പാഠവവും ആര്‍ജവവും വേറിട്ടതായിരുന്നു. കഴിഞാഴ്ച സഅദിയ്യ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍ത്ഥമായ ഒരു ക്ലാസെടുത്തു പിരിയുമ്പോള്‍ അതൊരന്ത്യ വിടവാങ്ങലായി ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സ്വതന്ത്രമായി ചിന്തിച്ച് തീരുമാനത്തിലെത്താനുള്ള അദ്ദേഹത്തിന്റെ വിശേഷത വേറിട്ട് നില്‍ക്കുന്നു. അഭ്യസ്ഥവിദ്യസ്ഥരെ സുന്നത്ത് ജമാഅത്തുമായി ബന്ധപ്പെടുത്താന്‍ നല്ല ശ്രമ മായിരുന്നു അദ്ദേഹം നടത്തിയത്. യുവപണ്ഡിതരായ ദീനി പ്രവര്‍ത്തകര്‍ക്ക് തികച്ചും മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള സേവനങ്ങള്‍. ആ സഹപ്രവര്‍ത്തകന്റെ പരലോകം അല്ലാഹു ആനന്ദകരമാക്കുകയും സന്തപ്ത കുടുംബത്തിന് സമാധാനവും ക്ഷേമവും നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന അദ്ധേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords: Kasaragod, Sahadabad, PMK Faisy Mongam, Noorul Ulama.