മാധവന്‍ നായരുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു
Mar 25, 2013, 18:09 IST
പരവനടുക്കം: കഴിഞ്ഞ ദിവസം അന്തരിച്ച ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗവും ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന എം.മാധവന്‍നായര്‍ക്ക് കണ്ണീരോടെ വിട.
പ്രിയ നേതാവിനെ അവസാനമായി കാണാനും അനുശോചനം അര്‍പിക്കാനുമായി വന്‍ജനാവലിയാണ് എത്തിയത്. അമ്മമാരുള്‍പെടെ രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകളാണ് പരവനടുക്കം ടൗണില്‍ നടന്ന അനുശോചന യോഗത്തില്‍ എത്തിയത്. പ്രിയ നേതാവിന്റെ ആകസ്മിക വിയോഗത്തില്‍ മനംനൊന്ത് പലരും കണ്ണീര്‍ പൊഴിച്ചു. ജനകീയ നേതാവെന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയ നേതാവാണ് അദ്ദേഹം.
വ്യക്തിപരമായി ദുരിതങ്ങള്‍ അനുഭവിക്കുമ്പോഴും നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു മാധവന്‍നായരെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. സാമ്പത്തിക പരാധീനതകള്‍ക്കുനടുവിലും രോഗബാധിതായി കിടപ്പിലായപ്പോഴും താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു . രാഷ്ട്രീയക്കാര്‍ക്ക് മാതൃകയായി ജീവിച്ച അദ്ദേഹത്തിന്റെ വിയോഗം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമാത്രമല്ല നാടിനാകെ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിസ്വാര്‍ത്ഥ സേവനത്തിലൂടെ കറപുരളാത്ത വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച മാധവന്‍ നായരെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ അനുസ്മരിച്ചു.
അഡ്വ.കെ.ശ്രീകാന്ത്, പി.സുരേഷ്‌കുമാര്‍ഷെട്ടി, പി.രമേഷ്, നഞ്ചില്‍ കുഞ്ഞിരാമന്‍, സുജാതാ രാമകൃഷ്ണന്‍, ഗംഗാസദാശിവന്‍ (ബിജെപി), ഗോപാലന്‍ നായര്‍ (ബിഎംഎസ്), ഇ.കെ.നായര്‍, വി.രാജന്‍ (സിപിഐ), നാരായണന്‍ നായര്‍, എസ്.വി.ഗോപാലകൃഷ്ണന്‍ (സിപിഎം), ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, മന്‍സൂര്‍ കുരിക്കള്‍, സി.എല്‍.ഇഖ്ബാല്‍ (കോണ്‍ഗ്രസ്), അബ്ദുള്‍ മനാഫ്, ബദറുല്‍ മുനീര്‍ (മുസ്ലീംലീഗ്) എന്നിവര്‍ സംസാരിച്ചു. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.ടി.പുരുഷോത്തമന്‍ സ്വാഗതവും എം.സദാശിവന്‍ നന്ദിയും പറഞ്ഞു.
Keywords: Madhavan Nair, Death, BJP Leader, Condolence, Paravanadukkam, K.Sudhakaran, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News