city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടിക്കുളം ഉസ്താദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

ഉദുമ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നാട്ടുകാര്‍ക്കിടയില്‍ ഔളക്ക ഉസ്താദ് എന്നറിയപ്പെടുകയും ചെയ്യുന്ന സി.കെ. അബ്ദുല്ല മുസ്‌ല്യാരുടെ (96) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ഉച്ചയോടെ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഖബറടക്കത്തിന് ശേഷം കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനയോഗവും നടന്നു. അനുശോചനയോഗത്തില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖരും പണ്ഡിതന്മാരും കോട്ടിക്കുളം ഉസ്താദിന്റെ സദ് പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു.

കോട്ടിക്കുളം ഉസ്താദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കികൊട്ടികുളത്തെ മൂന്ന് തലമുറകളാണ് ഉസ്താദില്‍ നിന്നും വിദ്യ നുകര്‍ന്നത്. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്‌പോലും മുദരിസ് കുട്ടികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ പഠിതാവിനെപോലെ ക്ലാസിനടുത്ത് തന്റെ സാന്നിദ്ധ്യം ഉസ്താദ് അറിയിച്ചിരുന്നു. തീര്‍ത്ഥാടക പ്രിയന്‍കൂടിയായിരുന്നു കോട്ടിക്കുളം ഉസ്താദ്. അടുത്ത നാളുകളില്‍ മാത്രമാണ് വാര്‍ദ്ധക്യസഹചമായ അസുഖം ഉസ്താദിനെ പിടികൂടിയത്.

അനുശോചനയോഗത്തില്‍ ജമാഅത്ത് സെക്രട്ടറി സി. അബ്ദുല്‍ ഹമീദ് ഹാജി, മുദരിസ് അബ്ദുല്‍ കരീം ബാഖവി, എ.എം. ഇബ്രാഹിം, പി. മൂസ, അബ്ദുസ്സലാം ഹാജി, മുഹമ്മദ് റിസ്‌വി, അബ്ദുര്‍ റഹീം ചെമ്പരിക്ക, സ്വാദിഖ് സഖാഫി, ഷാഫി പള്ളിക്കാല്‍, സഈദ് സഖാഫി, ഹാഷിര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. കോട്ടിക്കുളം ഉസ്താദിന്റെ നിര്യാണത്തില്‍ ജമാഅത്ത് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ ഹാജി അനുശോചിച്ചു.

Related News: കോട്ടിക്കുളത്തെ സി.കെ. അബ്ദുല്ല മുസ്‌ല്യാര്‍ നിര്യാതനായി

Also read: പ്രതികള്‍ക്ക് ശിക്ഷ നല്‍കേണ്ടത് പ്രായത്തിനനുസരിച്ചല്ല, കുറ്റകൃത്യമനുസരിച്ച്

Keywords:  Udma, kasaragod, Kerala, Body, Kottikulam, Kottikulam Usthad body berried, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia