city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Safety Issues | കുമ്പള സ്കൂൾ റോഡ് അപകടത്തിന്റെ നിഴലിൽ; ആശങ്കയോടെ വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും

Kumbla School Road accident hazards
Photo: Arranged

● വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും ഇരുചക്ര, ഓട്ടോ യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
● കഴിഞ്ഞ ചൊവ്വാഴ്ച വലിയ മരക്കൊമ്പുകൾ വൈദ്യുതി കമ്പിയിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.  

കുമ്പള: (KasargodVrtha) അപകടാവസ്ഥയിലുള്ള മരങ്ങളുടെ പിടിയിലമർന്ന് കുമ്പള സ്കൂൾ റോഡ്. അപകടാവസ്ഥയിലുള്ള മരങ്ങളിൽ നിന്നും ചില്ലകൾ ഒടിഞ്ഞു വീഴുന്നത് പതിവായി ആവർത്തിക്കുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. 

നൂറുകണക്കിന് ചെറുവാഹനങ്ങൾ കടന്നു പോകുന്നതും, വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ കാൽനടയായി വരുന്നതും, നാട്ടുകാർ ദിനംപ്രതി സഞ്ചരിക്കുന്നതുമായ ഈ റോഡിൽ, മരച്ചില്ലകൾ ഒടിഞ്ഞു വീഴുന്നത് പതിവായിരിക്കുകയാണ്. ഇത് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും ഇരുചക്ര, ഓട്ടോ യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

Safety Issues

സ്കൂൾ റോഡിൽ ഒരുപാട് അപകടാവസ്ഥയിലായി നിൽക്കുന്ന മരങ്ങളുണ്ടെന്ന് കുമ്പള ടൗൺ നിവാസികൾ പറയുന്നു. ഇതിനടുത്താണ് ജില്ലാ സഹകരണ ആശുപത്രിയും,യൂപി സ്കൂളും പ്രവർത്തിച്ചുവരുന്നത്, ചെറുതും, വലുതുമായ നിരവധി വാഹനങ്ങളും പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. എന്നിട്ടും അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യുന്നതിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കാലവർഷക്കാലത്ത് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു. വലിയ മരക്കഷ്ണങ്ങൾ വൈദ്യുതി കമ്പികളിൽ തൂങ്ങി നിൽക്കുന്നത് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. ചൊവ്വാഴ്ച് വൈകുന്നേരം നടന്ന സംഭവം ഇതിന് തെളിവാണ്. വലിയ മരക്കൊമ്പൊടിഞ്ഞു വൈദ്യുതി കമ്പിയിൽ തൂങ്ങി നിൽക്കുന്നത് അതുവഴി നടന്നു പോകുന്ന കാൽനട യാത്രക്കാരാണ് കണ്ടത്. വിവരം പ്രദേശവാസികളും,സ്കൂൾ അധികൃതരും ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മരക്കൊമ്പുകൾ എടുത്ത് മാറ്റിയത്. സ്കൂൾ സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി എന്നത് ഭാഗ്യമായി കണക്കാക്കാം.

കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരി, സ്‌കൂൾ റോഡിലെ അപകടാവസ്ഥയിലായ മരങ്ങൾ കൊത്തി മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഫോട്ടോ: കുമ്പള സ്കൂൾ റോഡിൽ ചൊവ്വാഴ്ച് വൈകുന്നേരത്തോടെ വൈദ്യുതി കമ്പിയിലേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പുകൾ ഫയർഫോഴ്സെത്തി നീക്കം ചെയ്യുന്നു.

 #Kumbla #SchoolRoad #SafetyConcerns #CommunityIssues #LocalNews #AccidentHazards

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia