city-gold-ad-for-blogger

ജില്ലയിലെ 124 കുട്ടികള്‍ക്ക് ഇനി റാസ്‌ബെറി പൈ കമ്പ്യൂട്ടര്‍ സ്വന്തം

കാസര്‍കോട്: (www.kasargodvartha.com 21/02/2015) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഐടി അറ്റ് സ്‌കൂള്‍ നടത്തിയ പ്രോഗ്രാമിങ് അഭിരുചി പരീക്ഷയില്‍ ജില്ലയിലെ ഓരോ സ്‌കൂളില്‍നിന്നും ഒന്നാമതെത്തിയ 124വിദ്യാര്‍ഥികള്‍ക്ക് ഇനി റസ്‌ബെറി പൈ കമ്പ്യൂട്ടര്‍ സ്വന്തം. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് കുട്ടികള്‍ക്കു കമ്പ്യൂട്ടര്‍ കൈമാറിയത്.

വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്ത്രം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാസ്‌ബെറി പൈ കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്കുവേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കി വിദഗ്ധ പരിശീലനം നല്‍കുന്നതിനായി സംസ്ഥാന ഐടി വകുപ്പിന്റെ സഹകരണത്തോടെ ഐടിഅറ്റ് സ്‌കൂള്‍നടത്തുന്ന ചുവടുവയ്പിന്റെ ആദ്യപടിയാണ് ഇത്.
പരിപാടിയില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ കെ ദിവ്യ, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.  പി വി കൃഷ്ണകുമാര്‍, എസ്എസ്എ ഡിപിഒ എം ബാലന്‍, ആര്‍എംഎസ്എ ഏപിഒ വി വി രാമചന്ദ്രന്‍, കാഞ്ഞങ്ങാട് ഡി ഇ ഒ സൗമിനി കല്ലത്ത്, ഐടിഅറ്റ് സ്‌കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ എ പി രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാതല ഉദ്ഘാടന വേദിയില്‍  നിന്ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മന്ത്രി 14 ജില്ലകളിലേയും കുട്ടികളുമായി സംവദിച്ചു. തുടര്‍ന്നു ഈ ജില്ലകളില്‍ രാഷ്ട്രിയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് റാസ്‌ബെറി പൈ കമ്പ്യൂട്ടര്‍ കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളത്ത് നിര്‍വ്വഹിക്കുന്നതും വ്യവസായ, ഐ ടി മന്ത്രി പി കെ കുഞ്ഞാലികുട്ടിയുടെ പ്രസംഗവും തത്സമയം കുട്ടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ലഭ്യമാക്കി.
ജില്ലയിലെ 124 കുട്ടികള്‍ക്ക് ഇനി റാസ്‌ബെറി പൈ കമ്പ്യൂട്ടര്‍ സ്വന്തം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Minister P.K. Abdu Rabb,  Computer for 124 students, Students, Kasargod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia