സി-ഡിറ്റില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍
Apr 12, 2012, 11:25 IST

കാസര്‍കോട്: സി-ഡിറ്റിന്റെ ജില്ലാ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അംഗീകൃത പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്സുകളേലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്കും ഫീസിളവ് ലഭിക്കും. മറ്റ് കോഴ്സുകളായ ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി, അക്കൌണ്ടിംഗ് കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും വിശദ വിവരത്തിനും സി-ഡിറ്റ് പഠന കേന്ദ്രം, ഇന്‍ഡ്യന്‍ കോഫി ഹൌസിന് എതിര്‍വശം, പുതിയ ബസ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 9747001588. അപേക്ഷ ഏപ്രില്‍ 20 നകം സമര്‍പ്പിക്കണം.
Keywords: Computer, Course, C.Dit, Kasaragod