കമ്പ്യൂട്ടര്‍ അസംബ്ലിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
Sep 25, 2012, 16:39 IST
കാസര്‍കോട്: രണ്ട് മാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ലാപ്‌ടോപ്പ് അസംബ്ലിംഗ് സര്‍വീസിംഗ് ആന്റ് നെറ്റ്‌വര്‍ക്കിംഗ് പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല നിര്‍വ്വഹിച്ചു. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്റെയും സി-സ്റ്റെഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ സി-സ്റ്റെഡ് ഡയറക്ടര്‍ ഡോ.കെ.വി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി മാനേജര്‍ ഒ.എം.ദിവാകരന്‍ പദ്ധതി അവതരിപ്പിച്ചു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അര്‍ജ്ജുനന്‍ തായലങ്ങാടി, ഡി.ഐ.സി.ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.ദിനേശന്‍, എന്‍.പി.ആര്‍.പി.ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.നസിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി-സ്റ്റെഡ് അസിസ്റ്റന്റ് ജിതേഷ് കെ.വി.സ്വാഗതവും, ഷീബ.പി നന്ദിയും അറിയിച്ചു.

Keywords: Free, Computer, Training, Course, Inauguration, Chairman, T.E.Abdulla