city-gold-ad-for-blogger

Development | മൊഗ്രാലിലെ കാടിയംകുളത്തിന് പുതുജീവൻ; 1.25 കോടി രൂപയുടെ പദ്ധതി ജലവിഭവ വകുപ്പ് സർക്കാരിന് സമർപ്പിച്ചു

Proposed development plan for Kadiyamkulam
Photo: Arranged

● വയോജനങ്ങൾക്ക് വിശ്രമകേന്ദ്രം ഒരുക്കും.
● ഏറെക്കാലമായി ഉപേക്ഷിക്കപ്പെട്ട പദ്ധതി.
● അടുത്ത സാമ്പത്തിക വർഷാരംഭത്തിൽ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ.

മൊഗ്രാൽ: (KasargodVartha) കാടിയംകുളം സംരക്ഷിച്ചു നില നിർത്തുന്നതിനും, വയോജനങ്ങൾക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നതിനുമായി ജല വിഭവകുപ്പ് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനുള്ള ഒന്നേകാൽ കോടി രൂപയുടെ സമഗ്രമായ പദ്ധതി സർക്കാരിന് സമർപ്പിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ കഴിഞ്ഞ ഒരു വർഷമായി ജില്ലാ പഞ്ചായത്തുമായും ജല വിഭവ വകുപ്പുമായും ഇതുമായി ബന്ധപ്പെട്ടു വരികയായിരുന്നു. 

നേരത്തെ നിരവധി തവണ  ജനപ്രതിനിധികൾക്ക് നിവേദനവും നൽകിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ പഞ്ചായത്ത് ജലവിഭവ വകുപ്പിന് പദ്ധതിയെപ്പറ്റി പഠിക്കാൻ നിർദേശം നൽകുകയായിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് തവണ പദ്ധതി പ്രദേശം ജല വകുപ്പ് അധികൃത സന്ദർശനം നടത്തിയാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്. ഇതിനായുള്ള എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയാണുണ്ടായത്.

Proposed development plan for Kadiyamkulam

പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും, അടുത്ത സാമ്പത്തിക വർഷാരംഭത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി കാടിയംകുളം ശുദ്ധജലത്തിനായോ, കൃഷിക്കായുള്ള ജലസേചനത്തിനായോ ഉപയോഗപ്പെടുത്താനാവാതെ കാടുമുടി നശിക്കുന്ന അവസ്ഥയിലായിരുന്നു.

നേരത്തെ അരക്കോടി രൂപ ചിലവഴിച്ചിരുന്നുവെങ്കിലും പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് ജലസേചന വകുപ്പിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

#Kadiyamkulam #development #waterconservation #Kerala #Kasaragod #Mogral

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia