എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ഗ്രന്ഥസമാഹാരം പ്രസിദ്ധീകരിക്കുന്നു
Jan 1, 2013, 18:15 IST
കാസര്‍ക്കോട്: സമസ്ത കേരള സൂന്നീ വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡണ്ടും പ്രശസ്ത വാഗ്മിയും ഗ്രന്ഥകാരനും ജാമിഅ സഅദിയ്യ അറബിയ്യ:യുടെ ജനറല്‍ മനേജറുമായ മൗലാനാ നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ഗ്രന്ഥസമാഹാരം പ്രസിദ്ധീകരിക്കുന്നു.
1950 മുതല്‍ ഉസ്താദ് എഴുതിയ അറബി മലയാളത്തിലും മലയാളത്തിലുമായി നാല്‍പതില്‍ പരം ഗ്രന്ഥങ്ങളെയും നൂറുകണക്കിനു ലേഖനങ്ങളില്‍നിന്നും തെരഞ്ഞെടുത്തവയും ഉള്‍പ്പെടുന്നതായിരിക്കും കൃതികള്‍. കോഴിക്കോട് ക്രസന്റെ പബ്ലിഷിംഗ് ഹൗസ് തയാറാക്കുന്ന ബൃഹത്ത് കൃതി ജാമിഅ: സഅദിയ്യ: അറബിയ്യ:യാണ് പ്രസിദ്ധീകരിക്കുന്നത്.
സംയുക്ത കൃതിയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി ആറുപതിറ്റാണ്ടിലേറെക്കാലം ഉസ്താദ് എഴുതിയ ഗ്രന്ഥങ്ങളും ലേഖനങ്ങളും കുറിപ്പുകളും ശേഖരിച്ചുവരികയാണ്. പഴയകാല രചനകളില്‍ ഏതെങ്കിലും കൈവശമുള്ളവര്‍ ഈ നമ്പറില്‍ (9947314403, 9400501168) അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Kasaragod, Noorul Ulama M.A Abdul Kadar Musliyar, Sa-adiya, Book, Release, Malayalam News, Kasaragod Vartha.






