പൊതുറോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത നിലയില്‍; ഏഴുപേര്‍ക്കെതിരെ കേസ്
May 17, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 17/05/2017) പൊതുറോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേളിയിലെ മുഹമ്മദ്കുഞ്ഞി(61)യുടെ പരാതിയില്‍ രാമചന്ദ്രന്‍, സദാനന്ദന്‍, ആനന്ദന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ചുറ്റുമതില്‍ പൊതുറോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇതേ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മതില്‍ തകര്‍ത്ത സംഭവമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Road, Land, Case, Police, Youth, Wall Broken, Land, Issue, Compound wall demolished; Case against seven.