Protest | ഹോസ്റ്റലില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ പുഴുക്കളെന്ന് പരാതി; കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറെ എബിവിപി വിദ്യാര്‍ഥികള്‍ ഉപരോധിച്ചു
പെരിയ: (KasargodVartha) വനിതാ ഹോസ്റ്റലില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ (Food) പുഴുക്കളെന്ന് പരാതി. വിഷയത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍വകലാശാല (Central University) വൈസ് ചാന്‍സലറെ എബിവിപി (ABVP) വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ തടഞ്ഞത്.
ഹോസ്റ്റലില്‍ ആവര്‍ത്തിച്ചുള്ള ഭക്ഷ്യ സുരക്ഷാ ലംഘനമാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നുമാണ് എബിവിപി സിയുകെ യൂണിറ്റ് ആവശ്യപ്പെടുന്നത്.
ഏതാനും ആഴ്ചകളായി, ഹോസ്റ്റലില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ പുഴുക്കള്‍, ഈച്ചകള്‍, ചീഞ്ഞ കോഴി എന്നിവ ലഭിച്ചതായി വിദ്യാര്‍ഥിനികള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് പുഴുവരിച്ച ചോറ് വിളമ്പിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അടുക്കളയുടെ നേരിട്ടുള്ള യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ്, നിലവിലുള്ള കമിറ്റിയെ മാറ്റി ഹോസ്റ്റല്‍ അടുക്കളയുടെ നേരിട്ടുള്ള നടത്തിപ്പ് സര്‍വകലാശാല ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രധാന പാചകക്കാരന്റെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കണമെന്നും ഇവര്‍ ആവശ്യം ഉന്നയിച്ചു.
അടിസ്ഥാന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണത്തിന് ഇനി പണം നല്‍കില്ലെന്നും ഫലപ്രദമായ നടപടി ഉടനടി നടപ്പാക്കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കിയ എബിവിപി സിയുകെ യൂണിറ്റ് പ്രസിഡണ്ട് ശ്രീലക്ഷ്മി വ്യക്തമാക്കി.
#universityprotest #foodsafety #hostelfood #ABVP #Kerala #studentrights