പെണ്‍കുട്ടികള്‍ക്ക് ചൂരല്‍ കൊണ്ടടി, വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി; അധ്യാപകനെതിരെ വിദ്യാഭ്യാസമന്ത്രിക്ക് പരാതി
Oct 1, 2017, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2017) പെണ്‍കുട്ടികളെ ചൂരല്‍കൊണ്ടടിക്കുകയും വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി അധ്യാപകനെതിരെ വിദ്യാഭ്യാസമന്ത്രിക്ക് പരാതി. മൊഗ്രാല്‍ പുത്തൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ സ്വരാജിന്റെ പിതാവ് താളിപ്പടുപ്പിലെ പി ഗണേശയാണ് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയത്.
തന്റെ മകന്‍ അടക്കമുളള കുറച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പിക്കുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികളെ ഈ അധ്യാപകന്‍ ചൂരല്‍ കൊണ്ട് അടിക്കുന്നത് പതിവാണെന്നും പരാതിയില്‍ വ്യക്തമാക്കി. നേരത്തെ ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Complaint, Threatening, Student, Complaint to Education minister against teacher.
Keywords: Kasaragod, Kerala, Complaint, Threatening, Student, Complaint to Education minister against teacher.