city-gold-ad-for-blogger

ഡ്രൈവിംഗ് പഠിക്കാനെത്തിയ പെൺകുട്ടിയോട് പരിശീലകൻ അപമര്യാദയായി പെരുമാറിയതായി പരാതി; വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മറ്റൊരാളെ മർദിച്ചു; മൈതാനത്ത് കുപ്പി പൊട്ടിച്ച് ടെസ്റ്റ് തടസപ്പെടുത്തി

കാസർകോട്: (www.kasargodvartha.com 15.04.2021) ഡ്രൈവിംഗ് പഠിക്കാനെത്തിയ പെൺകുട്ടിയോട് ഡ്രൈവിംഗ് സ്‌കൂൾ പരിശീലകൻ അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തെ തുടർന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മറ്റൊരു പരിശീലകനെ മർദിച്ചു. മൈതാനത്ത് ബോടിൽ പൊട്ടിച്ച് ചില്ലുകൾ വിതറി ടെസ്റ്റ് തടസപ്പെടുത്തിയതായും പരാതി ഉയർന്നു. മൈതാനത്ത് ചില്ലുകൾ പൊട്ടിച്ചിട്ടതിനെതിരെ മോടോർ വാഹന വകുപ്പ് അധികൃതർ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡ്രൈവിംഗ് പഠിക്കാനെത്തിയ പെൺകുട്ടിയോട് പരിശീലകൻ അപമര്യാദയായി പെരുമാറിയതായി പരാതി; വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മറ്റൊരാളെ മർദിച്ചു; മൈതാനത്ത് കുപ്പി പൊട്ടിച്ച് ടെസ്റ്റ് തടസപ്പെടുത്തി

ഉദയഗിരിയിലെ പരിശീലന സ്ഥലത്താണ് സംഭവം. ആദ്യ തവണ പെൺകുട്ടി സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ആവർത്തിച്ചതോടെയാണ് പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞത്. ഇതേ തുടർന്നാണ് ബന്ധുക്കൾ ഡ്രൈവിംഗ് പരിശീലന സ്ഥലത്തെത്തി മറ്റൊരാളെ ക്രൂരമായി മർദിച്ചത്. ഡ്രൈവിംഗ് പരിശീലനം നടത്തേണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കുപ്പി പൊട്ടിച്ച് മൈതാനത്ത് വിതറിയത്.

വ്യാഴാഴ്ച 150 ഓളം പേർക്ക് ടെസ്റ്റ് നടത്താൻ അറിയിപ്പ് നൽകിയിരുന്നു. മൈതാനത്ത് ചില്ലുകൾ ഉള്ളതിനാൽ രാവിലെ ടെസ്റ്റ് തടസപ്പെട്ടു. എന്നാൽ ഉച്ചയോടെ കുപ്പിച്ചില്ലുകൾ നീക്കി ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ പൊലീസിൽ പരാതി എത്തിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


Keywords: Kerala, News, Kasaragod, Top-Headlines, Driver, Girl, Complaint, Police, Vehicle, Motor Vehicle Department, Driving School, Instructor, Complaint that the trainer misbehaved with the girl who came to learn to drive.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia