city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | 'പഠനനിലവാരത്തിൽ മികവ് പുലർത്തുന്നില്ല', വെള്ളരിക്കുണ്ട് സ്‌കൂളിൽ 6 വിദ്യാർഥികളെ ടി സി നൽകി പറഞ്ഞുവിട്ടതായി പരാതി; മകന്റെ തുടർപഠനത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടി രക്ഷിതാവ്

complaint
സംഭവം വിവാദമായതിന് പിന്നാലെ ജനപ്രധിനിധികൾ അടക്കമുള്ളവർ സ്‌കൂളിലെത്തി

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) പ്ലസ് വൺ പരീക്ഷകളിൽ വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്ന കാരണത്താൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥി അടക്കം ആറ് പേരെ പ്രിൻസിപൽ നിർബന്ധിത ടി സി നൽകി പറഞ്ഞുവിട്ടതായി പരാതി. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെകൻഡറി സ്കൂളിലാണ് മാനജ്മെന്റും സ്കൂൾ പ്രിൻസിപലും ചേർന്ന് നിർധന വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ചുവന്നവരയിട്ടിരിക്കുന്നതെന്നാണ് ആരോപണം.

പ്രതികൂല സാഹചര്യത്തിലും ഏക മകനെ പ്ലസ് വൺ വരെ പഠിപ്പിച്ച കിനാനൂർ കരിന്തളം പഞ്ചായതിലെ  പരപ്പ പട്ള്ളത്തെ നിർധന രക്ഷിതാവ് മകന്റെ പഠനം പാതിവഴിയിൽ നിലക്കാനിടയായ സാഹചര്യത്തിൽ സഹായം തേടി വിദ്യാഭ്യാസവകുപ്പിന് പരാതി നൽകിയിരിക്കുകയാണ്. സംഭവം വിവാദമായതിന് പിന്നാലെ ജനപ്രധിനിധികൾ അടക്കമുള്ളവർ സ്‌കൂളിലെത്തി മാനജ്മെന്റിനോട്‌ വിശദീകരണം തേടിയപ്പോൾ തീരുമാനം സ്കൂൾ പ്രിൻസിപലിന്റേതാണെന്നും വേണമെങ്കിൽ പുന:പരിശോധിക്കാമെന്നുമാണ് അറിയിച്ചതെന്നാണ് പറയുന്നത്.

സ്‌കൂളിന്റെ വിജയശതമാനം വർധിപ്പിക്കാൻ പഠകാര്യത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ  വിജയശ്രീലാളിതരാക്കുന്നതിന് പകരം പ്രിൻസിപൽ രക്ഷിതാക്കളെ വിളിച്ച് നിർബന്ധിത ടി സി നൽകി പറഞ്ഞുവിടുകയും മികവ് പുലർത്തുന്ന കുട്ടികളെ സ്കൂളിൽ നിലനിർത്തുകയുമാണ് മാനജ്മെന്റ് ചെയ്യുന്നതെന്ന ആരോപണമുണ്ട്.

complaint

പരപ്പ പട്ള്ളത്തെ രക്ഷിതാവ് മകന് സ്കൂളിൽ നേരിട്ട ദുരനുഭവം വിവരിച്ച് കൊണ്ട് ഫേസ്‌ബുകിൽ ഇട്ട പോസ്റ്റാണ് സംഭവം പുറം ലോകം അറിയാൻ ഇടയായത്. 'ഏറെ വിഷമിച്ച ദിവസവും, നിമിഷവും. മകന്റെ ടി സി വാങ്ങാൻ വെള്ളരിക്കുണ്ട് ഹയർ സെകൻഡറി സ്കൂളിൽ മകനൊപ്പം', എന്ന തലക്കെട്ടിൽ സ്‌കൂളിന് മുന്നിൽ നിന്ന് സെൽഫിയോടെയാണ് രക്ഷിതാവ് ഫേസ്ബുകിൽ കുറിപ്പ് പങ്കുവെച്ചത്.

'പ്ലസ് വണിന് എല്ലാ വിഷയങ്ങൾക്കും തോറ്റതിനെ തുടർന്ന് ഇവിടെ പഠിക്കുന്നതിൽ കാര്യമില്ല എന്ന പ്രിൻസിപലിന്റെ നിർദേശത്തെ തുടർന്നാണ് മകന്റെ ടി സി കൈപ്പറ്റിയത്. അധികാരികളെ, പരീക്ഷയിൽ നേടുന്ന മാർകല്ല വിദ്യ അഭ്യസിക്കുന്നവന്റെ മാനദണ്ഡം. അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനാണ്. ചിലപ്പോൾ സമയമെടുക്കും. വിദ്യാഭ്യാസ സമ്പ്രദായം മാറണോ മാറ്റണമോ  എന്ന് ജനങ്ങൾ ചിന്തിക്കുക. കൂടാതെ മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഒരു കുട്ടിയുടെ വിദ്യാഭ്യാസകാലഘട്ടം ജീവിതത്തിൽ ഓർമിക്കേണ്ട നിമിഷങ്ങൾ കഴിവില്ല എന്നകാരണത്താൽ അവസാനിപ്പിക്കേണ്ടതാണോ', പോസ്റ്റിൽ അദ്ദേഹം പറയുന്നു.

അതേസമയം പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ടി സി വാങ്ങിയതെന്നും കുട്ടികൾക്ക് വീണ്ടും വെള്ളരിക്കുണ്ട് സ്കൂളിൽ തന്നെ തുടർ പഠനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപൽ കെ കെ സാജു  കാസർകോട് വാർത്തയോട് പറഞ്ഞു.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia