ഹോംനേഴ്‌സായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായി പരാതി; ഡോക്ടര്‍ക്കെതിരെ കേസ്
Dec 13, 2017, 11:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2017) ഹോംനേഴ്‌സായ ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പാണത്തൂര്‍ റാണിപുരത്തെ ഡോ. അനില്‍ കുമാറിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ടിക്കുന്ന സമയത്താണ് അനില്‍ കുമാര്‍ യുവതിയെ പരിചയപ്പെട്ടത്.
പിന്നീട് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഇരിയയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് വിളിപ്പിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് വാടക ക്വാര്‍ട്ടേഴ്‌സിലേക്കും യുവതിയെ വിളിച്ചുവരുത്തി അനില്‍ കുമാര്‍ പീഡനത്തിനിരയാക്കി. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ അനില്‍ കുമാര്‍ അങ്ങോട്ട് പോയി. പിന്നീട് ഡോക്ടറെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, Molestation, Complaint, Doctor, Police, Case, Complaint of molestation; Case against doctor.