അധ്യാപിക തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിക്ക് പിന്നാലെ വിദ്യാര്‍ത്ഥി തള്ളിയിട്ടുവെന്ന് കാട്ടി അധ്യാപികയും പരാതി നല്‍കി
Dec 15, 2019, 10:10 IST
ഉപ്പള: (www.kasargodvartha.com 15.12.2019) അധ്യാപിക തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥി രംഗത്തെത്തിയതിന് പിന്നാലെ വിദ്യാര്‍ത്ഥിക്കെതിരെ അധ്യാപികയും പരാതി നല്‍കി. തന്നെ തള്ളിയിട്ടുവെന്ന് കാട്ടിയാണ് അധ്യാപികയുടെ പരാതി. കഴിഞ്ഞ ദിവസം ഉപ്പളയിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സംഭവം.
മറ്റൊരു വിദ്യാര്‍ത്ഥിയെ ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി അധ്യാപിക വിദ്യാര്‍ത്ഥിയെ മുടി പിടിച്ച് തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പോലീസിന് വിദ്യാര്‍ത്ഥി നല്‍കിയ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് സ്‌കൂളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലുന്ന ദൃശ്യവും അതിനിടെ വിദ്യാര്‍ത്ഥി അധ്യാപികയെ തള്ളിമാറ്റി രക്ഷപ്പെടുന്ന ദൃശ്യവും സിസിടിവിയില്‍ ഉള്ളതായാണ് വിവരം. തന്നെ കൈ പിടിച്ച് വലിച്ചതായും തള്ളിയിട്ടതായും അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ വിദ്യാര്‍ത്ഥിക്കെതിരെ അധ്യാപിക കള്ളക്കേസ് നല്‍കി രക്ഷപ്പെടാനുള്ള ശ്രമമാണെന്നും കള്ളക്കേസെടുത്താല്‍ സ്‌കൂളിനെതിരെ കടുന്ന സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് പരാതികളും സ്വീകരിച്ച പോലീസ് നടപടി സ്വീകരിക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ്.
keywords: kasaragod, Uppala, Teacher, complaint, Student, school, news, Kerala, Complaint lodged by Teacher against student