city-gold-ad-for-blogger

ജില്ലാ പഞ്ചായത്തില്‍ പരാതിപ്പെട്ടി, ഇനി ആര്‍ക്കും പരാതി നല്‍കാം

കാസര്‍കോട്: (www.kasargodvartha.com 15.06.2017) സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് പരാതികള്‍ അറിയിക്കാന്‍ ഇനി അവസരം. പൊതുജനങ്ങളുടെ മാത്രമല്ല ജീവനക്കാര്‍ക്കും പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും പരാതി നല്‍കാം. ഓരോ പഞ്ചായത്തിലും സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ മേല്‍വിലാസം സഹിതം പരാതി എഴുതി നിക്ഷേപിക്കുക.

ഒരു മാസത്തിനകം പരാതിക്ക് കൃത്യമായ മറുപടി ലഭിക്കും. അല്ലെങ്കില്‍ നടപടിയുണ്ടാകും. പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പരാതിപ്പെട്ടിസ്ഥാപിക്കണമെന്നാണ് ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, പദ്ധതി നിര്‍വഹണം, ജീവനക്കാര്‍ എന്നിവയെ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കാം. പരാതി പരിശോധിക്കുന്ന ഓഫിസറുടെ ഫോണ്‍നമ്പറും പരാതി പരിശോധിക്കുന്ന തീയതിയും പരാതിപ്പെട്ടിക്കു സമീപം പ്രദര്‍ശിപ്പിക്കും. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. സ്വീകരിച്ച നടപടിയില്‍ തൃപ്തിയില്ലെങ്കില്‍  അപ്പീല്‍ നല്‍കാം.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. കോഴിക്കോട് മേഖല പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫിന് പരാതിപ്പെട്ടിയുടെ താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.  ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുന്നത് കോഴിക്കോട് മേഖല പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ആണ്. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം കേളു പണിക്കര്‍, ഇ.പത്മാവതി, പി.വി പത്മജ, പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തില്‍ പരാതിപ്പെട്ടി, ഇനി ആര്‍ക്കും പരാതി നല്‍കാം

Keywords:  Kasaragod, Kerala, complaint, District-Panchayath, news, Complaint box installed in District Panchayath

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia