ഡിഗ്രി വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി; പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു, പ്രിന്‍സിപ്പല്‍ പോലീസ് കസ്റ്റഡിയില്‍
May 16, 2018, 16:11 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2018) ഡിഗ്രി വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കുണ്ടംകുഴി സ്വദേശി രത്‌നാകരനാ(42)ണ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. ബിബിഎം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഡിഗ്രിയുടെ സപ്ലിമെന്റ് പരീക്ഷ എഴുതിയത് പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചായിരുന്നു.
ചൊവ്വാഴ്ച പരീക്ഷയ്ക്ക് ഹാജരായപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നിരുന്നു. ഹാള്‍ ടിക്കറ്റ് ബുധനാഴ്ച രാവിലെ കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ പരീക്ഷക്കിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി ഹാള്‍ ടിക്കറ്റുമായി സ്‌കൂളിലെത്തിയത്. പെണ്‍കുട്ടി ഇരുന്ന കസേരയ്ക്കടുത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വന്നിരിക്കുകയും മുന്‍വശത്ത് പിന്നിട്ട മുടി പിറകിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. ഇതോടെ പെണ്‍കുട്ടി മുറിയില്‍ നിന്നും പുറത്തിറങ്ങുകയും നാട്ടുകാരോട് വിവരം പറയുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് പ്രിന്‍സിപ്പള്‍ എസ് ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനാല്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Complaint, Student, Assault, Police, Custody, General-hospital, Natives, Complaint as student abused, Principal in police custody.
< !- START disable copy paste -->