പ്രണയത്തില്‍ നിന്നും പിന്‍മാറിയ പതിനാറുകാരിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; പോലീസ് അന്വേഷണത്തെ തുടര്‍ന്ന് മുന്‍കാമുകന്‍ മുങ്ങി
Dec 7, 2016, 09:54 IST
ബദിയടുക്ക: (www.kasargodvartha.com 07/12/2016) പ്രണയത്തില്‍ നിന്നും പിന്‍മാറിയ പതിനാറുകാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചര്‍ച്ചിന് സമീപത്താണ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി മുന്‍കാമുകനായ യുവാവ് ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പതിനാറുകാരിയുമായി ബന്ധുകൂടിയായ യുവാവ് മുമ്പ് പ്രണയത്തിലായിരുന്നു. പിന്നീട് പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറുകയും ചെയ്തു. ഇതിനുശേഷവും യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. പ്രശ്‌നം പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ ചര്‍ച്ച ചെയ്യുകയും ഒത്തുതീര്‍പിലെത്തുകയും ചെയ്തതോടെ പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.
എന്നാല്‍ ചൊവ്വാഴ്ച പെണ്‍കുട്ടിയെ ചര്‍ച്ച് പരിസരത്ത് കണ്ടതോടെ യുവാവ് പ്രകോപിതനാവുകയും ഭീഷണിമുഴക്കുകയുമായിരുന്നു. കുടുംബസമേതം ചര്‍ച്ചില്‍ പ്രാര്‍ത്ഥനക്ക് വന്നതായിരുന്നു പെണ്‍കുട്ടി. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് മുന്‍കാമുകനായ യുവാവ് നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.
Keywords: Badiyadukka, Kasaragod, Kerala, Love, Threatening, Girl, Police, Complaint, Lover, Complaint against youth on love affairs, Threatening