city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടികവിഭാഗക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് പ്രതികളെ രക്ഷപ്പെടുത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 20.09.2014) പട്ടികവിഭാഗക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്) പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി വിവിധ ദളിത് സംഘടനകളുടെ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്.എം.എസ് വിഭാഗം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സാന്ത്വനമേകേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യമാണ് ചെയ്ത് കൊടുക്കുന്നത്. നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയും കോളനികളില്‍ അദാലത്ത് നടത്തി പട്ടിക വിഭാഗക്കാരുടെ ഫണ്ടുകള്‍ ധൂര്‍ത്തടിക്കുകയുമാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

എസ്.എം.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞ് മാറുകയാണ്. ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും. ആഭ്യന്തര മന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഗോപി കുതിരക്കല്ല്, ശേഖരന്‍ അതിര്‍ക്കുഴി, ലക്ഷ്മണന്‍ പെരിയടുക്ക, ഡി.എസ്.എസ് ചെയര്‍മാന്‍ ഒ.കെ പ്രഭാകരന്‍, ദാമോദരന്‍, ജനാര്‍ദനന്‍, ദയാനന്ദന്‍ മജല്‍ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പട്ടികവിഭാഗക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് പ്രതികളെ രക്ഷപ്പെടുത്തുന്നു

Keywords : Kasaragod, Kerala, Case, Police, Investigation, SMS Squad, Colony, Press Conference, Complaint against SMS police. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia