മഞ്ചേശ്വരം എസ്.ഐക്കെതിരെ വീട്ടമ്മ നൽകിയ പരാതി നിക്ഷിപ്ത താൽപ്പര്യം മൂലമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി; നടപടി ആവശ്യപ്പെട്ട് എസ്.ഐയും ജില്ലാ പോലീസ് ചീഫിന് പരാതി നൽകി
Jan 28, 2019, 23:23 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2019) മഞ്ചേശ്വരം എസ് ഐ എം പി ഷാജിക്കെതിരെ പൈവളിഗെ കയര്‍ക്കട്ടയിലെ വീട്ടമ്മ നല്‍കിയ പരാതി നിക്ഷിപ്ത താത്പര്യം മൂലമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഹസൈനാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നിക്ഷിപ്തമതികളായ ചിലരില്‍ നിന്നും എസ് ഐക്കൊപ്പമുണ്ടായിരുന്ന പോലീസുകാരില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി മൊഴി രേഖപ്പെടുത്തി.
എസ് ഐക്കെതിരെ ഇത്തരത്തിലൊരു പരാതി നല്‍കിയതില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന സംശയമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എസ് ഐ പട്രോളിംഗിന്റെ ഭാഗമായാണ് രാത്രി ഏഴു മണിയോടെ പോലീസ് ജീപ്പില്‍ കയര്‍ക്കട്ടെയിലെത്തിയത്. കൂടെ പോലീസുകാരും ഉണ്ടായിരുന്നു. കഞ്ചാവ് സംഘങ്ങള്‍ ഈ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ ഭാഗത്തേക്ക് എത്തിയത്. തിരിച്ചുവരുന്നതിനിടയില്‍ പരാതിക്കാരിയായ വീട്ടമ്മ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെത്തിയപ്പോള്‍ പുറത്തുണ്ടായിരുന്ന കുട്ടികളോട് എസ് ഐ സംസാരിച്ചിരുന്നു.
മറ്റു ക്വാര്‍ട്ടേഴ്‌സുകളില്‍ ഉള്ളവരും ഇതിന് ദൃക്‌സാക്ഷികളായിരുന്നു. പരാതിക്കാരിയായ വീട്ടമ്മയുമായി ഫോണിലോ മറ്റോ എസ്‌ഐ ബന്ധപ്പെട്ടതിന് യാതൊരു തെളിവുമില്ലെന്നും ഡി വൈ എസ് പി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായാണ് വിവരം. മണല്‍ കടത്തു സംഘങ്ങളും കഞ്ചാവ് മാഫിയയില്‍പെട്ടവരും വാറണ്ട് പ്രതികളായ ചിലരുമാണ് ബോധപൂര്‍വ്വം തന്നെ തടഞ്ഞതെന്നാണ് എസ് ഐ നല്‍കിയ വിശദീകരണം. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ് ഐയും ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതിന് നിയമനടപടി സ്വീകരിക്കുമെന്നും എസ് ഐ ഷാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
എസ് ഐ രാത്രിയില്‍ വീട്ടിലെത്തിയെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്; പരാതിയില്‍ ദുരൂഹത, മയക്കുമരുന്ന് മാഫിയയെ തേടി പട്രോളിംഗിനെത്തിയതെന്ന് എസ് ഐ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Complaint against SI is fake; proved by DYSP, Manjeshwaram, Kasaragod, News, Police, Complaint.