സ്‌കൂളിനു വേണ്ടി സ്ഥലം നല്‍കിയ പെരഡാല തറവാടിനോട് മാനേജ്‌മെന്റിന്റെ അവഗണന: കുടുംബം പൊതുജന പങ്കാളിത്തത്തോടെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
May 20, 2017, 11:30 IST
ബദിയടുക്ക: (www.kasargodvartha.com 20.05.2017) സ്‌കൂളിനു വേണ്ടി സ്ഥലം നല്‍കിയ പെരഡാല തറവാടിനോട് അവഗണന കാട്ടുന്ന മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ കുടുംബം പൊതു ജനപങ്കാളിത്തത്തോടെ ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ മാനേജ്‌മെന്റാണ് ഈ കുടുംബത്തെ അവഗണിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കുടുംബാംഗങ്ങള്‍ ശനിയാഴ്ച സ്‌കൂളില്‍ നടക്കുന്ന മാനേജ്‌മെന്റ് ജനറല്‍ ബോഡി യോഗത്തില്‍ എത്തിയെങ്കിലും ഇവരുടെ പരാതി പോലും കേല്‍ക്കാന്‍ തയ്യാറാവാതെ ജനറല്‍ ബോഡി യോഗം ചേരാതെ പിരിഞ്ഞ് പോകുന്ന സ്ഥിതിയാണ് ഉണ്ടായത്.
സ്‌കൂളിനു വേണ്ടി 1944ല്‍ പെരഡാല കുടുംബത്തിലെ സുബ്ബക്ക - മുത്തപ്പ ആള്‍വയും കുടുംബ ആസ്തിയില്‍ നിന്ന് 3.62 സെന്റ് ദാനമായി നല്‍കിയിരുന്നു. കുടുംബത്തിലെ ദൂമണ്ണ റൈ 2005 വരെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇയാളുടെ മരണ ശേഷം ഈ കുടുംബത്തില്‍ നിന്ന് ആരെയും മാനേജ്‌മെന്റ് കമ്മിറ്റിയില്‍ എടുത്തിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് 2007ല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ചന്ദ്രഹാസ റൈ മാനേജ്‌മെന്റിന് രേഖാമൂലം കത്ത് നല്‍കിയെങ്കിലും കുടുംബത്തിലെ ഒരു അംഗത്തെ പോലും അംഗമായി എടുക്കുന്നതില്‍ മാനേജ്‌മെന്റ് തയ്യാറായില്ല.
സ്‌കൂളിനു വേണ്ടി ഒരു സെന്റ് ഭൂമി പോലും നല്‍കാത്ത ചിലര്‍ ഹൈജാക്ക് ചെയ്ത് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരക്കാരുടെ ബോധപൂര്‍വമുള്ള ശ്രമമാണ് ഈ കുടുംബത്തെ മാനേജ്‌മെന്റ് പടിക്ക് പുറത്താക്കുന്നതെന്നാണ് ഇവര്‍ക്കുള്ള പരാതി. ഈ ന്യായമായ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പൊതുജനപങ്കാളിത്തത്തോടെ ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കി പ്രവത്തിക്കാന്‍ ഒരുങ്ങുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : School, Family, Protest, Natives, Kasaragod, Badiyadukka, Management, Navajeevan.