city-gold-ad-for-blogger

സ്വകാര്യവ്യക്തിയുടെ വീടിന് പ്രൗഢി കൂട്ടാന്‍ 15 ലക്ഷം രൂപ ചിലവിട്ട് ജലസേചന വകുപ്പ് പുഴഭിത്തി നിര്‍മിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 30/07/2016) മുനിസിപ്പാലിറ്റിയിലെ തളങ്കര പടിഞ്ഞാറില്‍ സ്വകാര്യ വ്യക്തിയുടെ മണിമാളികയുടെ പ്രൗഢി കൂട്ടാന്‍ മുന്‍സിപ്പാലിറ്റി ഉന്നതരുടെ ഒത്താശയോടു കൂടി ജല സേചന വകുപ്പ് 15 ലക്ഷം രൂപ ചിലവിട്ട് പുഴ ഭിത്തി നിര്‍മിച്ചു നല്‍കിയതായി പരാതി. മൂന്നോ നാലോ ലക്ഷം രൂപയുടെ അറ്റകുറ്റപണിക്കാണ് ജലസേചന വകുപ്പ് ഭീമമായ തുക പാഴാക്കിയത്.

നിലവില്‍ ഉണ്ടായിരുന്ന ഭിത്തിയെ പൂര്‍ണമായും ഉപയോഗ ശ്യൂനമാക്കിയാണ് ഈ പ്രഹസനം നടത്തിയതെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ പുനര്‍ നിര്‍മിക്കപ്പെട്ട പുഴ ഭിത്തിക്ക് 15 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയത്. ജലസേചന വകുപ്പിന്റെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പുഴ ഭിത്തി പുനര്‍നിര്‍മിച്ചത്. പഴയ ഭിത്തിയുടെ കരിങ്കല്‍ പാറകളാണ് പുതിയ ഭിത്തിയെ സംരക്ഷിക്കുന്നത്.

ചെമ്മനാട് മുതല്‍ തളങ്കര പടിഞ്ഞാര്‍ വരെ പലയിടത്തും പുഴ ഭിത്തി നശിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ ഉന്നതര്‍ക്കും പ്രിയം സമ്പന്നന്റെ മണിമാളികയുടെ സൗന്ദര്യം കൂട്ടി നല്‍കാനായിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ തളങ്കര ബാങ്കോട്ടെ എ ബുര്‍ഹാനുദ്ദീനാണ് പരാതിക്കാരന്‍.

സ്വകാര്യവ്യക്തിയുടെ വീടിന് പ്രൗഢി കൂട്ടാന്‍ 15 ലക്ഷം രൂപ ചിലവിട്ട് ജലസേചന വകുപ്പ് പുഴഭിത്തി നിര്‍മിച്ചതായി പരാതി


Keywords : Kasaragod, Municipality, House, Construction plan, Thalangara Padinhar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia