city-gold-ad-for-blogger

റെയില്‍വേ കാന്റീനുകളില്‍ കുക്കിംഗ് ഗ്യാസിന് നിരോധനം; ചൂടുവെള്ളത്തിന് പകരം പൈപ്പ് വെള്ളം

കാസര്‍കോട്:(www.kasargodvartha.com 13.12.2014) റെയില്‍വേ സ്‌റ്റേഷനിലെ കാന്റീനുകളില്‍ കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളം മലിനമെന്ന് പരാതി. മാസങ്ങളായി കാന്റീന്‍ ജീവനക്കാര്‍ പൈപ്പ് വെള്ളമാണ് യാത്രക്കാര്‍ക്ക് കുടി നീരായി നല്‍കുന്നത്. നേരത്തെ ചൂട് വെള്ളമാണ് നല്‍കിവന്നിരുന്നത്.

റെയില്‍വേ ഡിവിഷണല്‍ മാനേജറുടെ പുതിയ നിര്‍ദ്ദേശ പ്രകാരമാണ്  പൈപ്പ് വെള്ളം നല്‍കുന്നതെന്നാണ്  നടത്തിപ്പുകാരുടെ വിശദീകരണം. റെയില്‍വേ കാന്റീനുകളില്‍ കുക്കിങ് ഗ്യാസ് വയ്ക്കാന്‍ പാടില്ലെന്ന പുതിയ നിയമത്തെ തുടര്‍ന്നാണ് ചൂട് വെള്ളം നല്‍കാന്‍ കഴിയാത്തതെന്നാണ് കാന്റീന്‍ നടത്തിപ്പുകാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് റെയില്‍വേ ടാങ്കുകള്‍ മലിനമായിരിക്കുകയാണ്. രണ്ട് മാസം മുമ്പ് റെയില്‍വേ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത കൊല്ലം സ്വദേശിയായ ഒരാള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും ബാധിച്ചിരുന്നു. കാന്റീനുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം കാര്യക്ഷമമാക്കുമെന്ന് ഡിവിഷണല്‍ മാനേജരും പി. കരുണാകരന്‍ എം.പിയും യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നിയമം കാറ്റില്‍ പറത്തിയാണ് ജില്ലയിലെ കാന്റീനുകളില്‍ പൈപ്പില്‍നിന്നുള്ള പച്ചവെള്ളം കുടിക്കാന്‍ നല്‍കുന്നത്.

റെയില്‍വേ കാന്റീനുകളില്‍ കുക്കിംഗ് ഗ്യാസിന് നിരോധനം; ചൂടുവെള്ളത്തിന് പകരം പൈപ്പ് വെള്ളം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Railway, kasaragod, water, complaint, Rain, Complaint against Railway water

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia