ജനവാസകേന്ദ്രത്തില്‍ അനധികൃത പൊതുശ്മശാനം; മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ വീര്‍പ്പുമുട്ടി കുടുംബങ്ങള്‍; നാട്ടുകാര്‍ സമരത്തിലേക്ക്
Nov 14, 2017, 11:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2017) ജനവാസകേന്ദ്രത്തിലെ അനധികൃത പൊതുശ്മശാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ കോളിയാട് ചാമുണ്ഡേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ അധീനതയിലുള്ള പാമ്പൂരി എന്ന സ്ഥലത്താണ് ജില്ലാകലക്ടറുടെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെ ശ്മശാനമുള്ളത്. പുഴയോരത്തെ ജനവാസമുള്ള ഈ സഥലത്ത് ശവദാഹം നടത്തുന്നതുമൂലം പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. പുഴയോരത്ത് മൃതദേഹം കത്തിക്കുമ്പോള്‍ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പുക ശ്വസിക്കേണ്ടിവരുന്നു. അസഹനീയമായ പുകയും ദുര്‍ഗന്ധവും മൂലം ശാരീരിക അസ്വാസ്ഥ്യവും ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മുപ്പത്തഞ്ചോളം കുടുംബങ്ങളാണ് ശ്മശാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
നാട്ടുകാര്‍ പഞ്ചായത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പഞ്ചായത്തും വില്ലേജ് അധികൃതരും അനധികൃത ശ്മശാനത്തിന് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും മൃതദേഹം ദഹിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇക്കഴിഞ്ഞ 30ന് താലൂക്ക് ഓഫിസില്‍ നടന്ന അദാലത്തില്‍ കലക്ടര്‍ സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇക്കഴിഞ്ഞ എട്ടിന് ഇവിടെ ശവം ദഹിപ്പിച്ചത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഒരേ സമുദായത്തില്‍ പെട്ടവര്‍ തന്നെ രണ്ടു ചേരികളായി തിരിഞ്ഞത് വേറൊരു തലത്തിലും പ്രശ്‌നത്തിനിടയാക്കിയിട്ടുണ്ട്. എല്ലാവരും ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരുമാണ്. ചൊവ്വാഴ്ച ശ്മശാനപ്രശ്‌നം സംബന്ധിച്ച് ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുകയാണ്. പരിഹാരമൊന്നുമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, Natives, Protest, Complaint, Panchayath, police-station, Cemetery, Complaint against public cemetery.