തലയടിച്ചു വീണ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി
Dec 10, 2014, 22:30 IST
ഉദുമ: (www.kasargodvartha.com 10.12.2014) തലയടിച്ചു വീണ സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ യഥാസമയം ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഗള്‍ഫുകാരനായ മുനീറിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മുന്‍സീറിനാണ് (ആറ്) സ്‌കൂളില്‍ വെച്ച് തലയടിച്ചു വീണ് പരിക്കേറ്റത്.
മറ്റൊരു കുട്ടി വഴക്കിട്ടപ്പോള്‍ പിടിച്ചു തള്ളിയതായും ഡെസ്‌കില്‍ തലയടിച്ചതായുമാണ് പറയുന്നത്. കുട്ടിക്ക് ഇതേതുടര്‍ന്ന് ഛര്‍ദി ഉണ്ടായപ്പോള്‍ വീട്ടുകാരെ ബന്ധപ്പെട്ട് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ പുരുഷന്‍മാര്‍ ആരുമില്ലെന്നും കുട്ടിയെ ഒരു വാഹനത്തില്‍ വീട്ടിലെത്തിക്കണമെന്നും അറിയിച്ചപ്പോള്‍ അതിന് തയ്യാറാവുകയോ, കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ലെന്നാണ് പരാതി.
കുട്ടിയുടെ മാതാവ് ഖദീജയും ഭര്‍തൃ മാതാവും പിന്നീട് സ്‌കൂളിലെത്തി കുട്ടിയെ കോട്ടിക്കുളത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥക്കെതിരെ അധികൃതര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Udma, Student, School, Hospital, Treatment, Muhammed Munseer.
Advertisement: