city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫുകാരനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളിക്കുന്നതായി ആരോപിച്ച് കുടുംബം രംഗത്ത്

കുമ്പള: (www.kasargodvartha.com 08.11.2018) ഗള്‍ഫുകാരനായ യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വധിക്കണമെന്ന ലക്ഷ്യത്തോടെ ക്രൂരമായി അക്രമിച്ച് തട്ടുകടയ്ക്കു പിന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളെ പോലീസിന് കാട്ടി കൊടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവാവിന്റെ കടുംബം  കുമ്പളയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഒക്ടോബര്‍ 24നാണ് ബന്തിയോട് ഇച്ചിലങ്കോട് സ്വദേശിയും പ്രവാസിയുമായ മുഷാഹിദ് ഹുസൈന്‍(21) നെ ബന്തിയോട് നിന്നും രാത്രി പത്തു മണിയോടെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസും ബന്ധുക്കളും അന്വേഷിച്ചു കൊണ്ടിരിക്കെ ഉപ്പള ഹിദായത്ത് നഗറിലെ റോഡരികില്‍ ദേഹമാസകലം ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനാല്‍ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദിവസങ്ങളോളം  ചികിത്സയില്‍ കഴിയുകയുമായിരുന്നു. സുഹൈല്‍ എന്ന ചുവ, മുബാറക്ക് എന്ന മക്കു, അഷ്ഫാക്ക്, മുസ്തഫ എന്നിവര്‍ക്കെതിരെ യുവാവിന്റെ മൊഴിയില്‍ പിന്നീട് പോലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളിക്കുകയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികള്‍ നാട്ടില്‍ യഥേഷ്ടം വിലസുകയാണെന്നും പോലീസിനെ വിളിച്ച് പ്രതികളെ കാണിച്ചു കൊടുത്താലും അറസ്റ്റ് ചെയ്യുന്നില്ലെന്നുമാണ് ആരോപണം.
ഗള്‍ഫുകാരനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളിക്കുന്നതായി ആരോപിച്ച് കുടുംബം രംഗത്ത്

കഴിഞ്ഞ ദിവസം പ്രതികളിലൊരാള്‍ ഹിദായത്ത് നഗറിലെ ഒരു ക്ലബില്‍ കളിച്ചു കൊണ്ടിരിക്കെ പോലീസില്‍ വിവരം നല്‍കിയെങ്കിലും  അവഗണിച്ചതായി കുടുംബം ആരോപിച്ചു. അന്വേഷണച്ചുമതലയുള്ള  കുമ്പള പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികളെ സഹായിക്കുന്നതായി കുടുംബം ആരോപിക്കുന്നു. അതിനിടെ പഞ്ചായത്തംഗമായ മുസ്തഫ ഒന്നിലധികം തവണ കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഷാഹിദിന്റെ കുടുംബത്തെ സമീപിച്ചതായും വീട്ടുകാര്‍ പറയുന്നു. നേരത്തെ മുഷാഹിദിനെ മര്‍ദിച്ചവശനാക്കി റോഡരികില്‍  തള്ളുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട്  കേസിന് പോയിക്കഴിഞ്ഞാല്‍ നിന്റെ ഉമ്മയെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതു സംബന്ധിച്ച്  പരാതി അറിയിക്കാന്‍ ജില്ല പോലീസ് മേധാവിയെ കണ്ടിരുന്നു. കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ചതിനാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കത്തക്ക ദുര്‍ബലമായ  വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും  കുടുംബം  ആരോപിച്ചു.

അബുദാബിയിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായ മുഷാഹിദ് ഹുസൈന്‍ സംഭവം നടക്കുന്നതിന്  ഒരു മാസം മുമ്പാണ് ലീവില്‍ നാട്ടിലെത്തിയത്. നവംബര്‍ ആദ്യ വാരം തിരിച്ചു പോകാനിരിക്കെയാണ്  ഇയാള്‍ക്കെതിരെ ആക്രമണമുണ്ടായത്. ഇതോടെ തിരിച്ചു പോകാനാവാത്ത യുവാവിന് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭീതി  നിലനില്‍ക്കുന്നുണ്ട്. ഇയാളുടെ മാതാവ് സീനത്ത് ബീവി ഷിറിയയില്‍ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയാണ്. തനിക്കെതിരെ വധഭീഷണിയുള്ളതിനാല്‍ സ്‌കൂളില്‍ പോകാന്‍ ഭയുണ്ടെന്ന് ഇവര്‍ പറയുന്നു. തനിക്ക് നയാ ബസാറിലുള്ള ട്യൂഷന്‍ സെന്ററില്‍ ചെല്ലാന്‍ ഭയമുള്ളതായി മുഷാഹിദിന്റെ സഹോദരനും വിദ്യാര്‍ത്ഥിയുമായ മുജാഹിര്‍ ഹുസൈന്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സീനത്ത് ബീവി, ഭര്‍ത്താവ് മുഹമ്മദ്, മുജാഹിര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kumbala, Kasaragod, News, Police, Press Conference, Complaint against Police on kidnapping case

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL