പോലീസ് മര്‍ദനമേറ്റ യാത്രക്കാരന് വേണ്ടി ശബ്ദിച്ച എസ് ഡി പി ഐ നേതാവിനെതിരെ കള്ളക്കേസെടുത്തതായി പരാതി
Nov 1, 2016, 20:02 IST
മേല്‍പറമ്പ്: (www.kasargodvartha.com 01/11/2016) വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ മര്‍ദനമേറ്റയാള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് കള്ളക്കേസ് രജിസ്റ്റർ ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം മേല്‍പറമ്പ് കൂവത്തൊട്ടിയില്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലൈസന്‍സില്ലാത്തതിന്റെ പേരില്‍ മുഹമ്മദ് സാജിദ് എന്ന യുവാവിന് പോലീസിന്റെ മര്‍ദനമേറ്റതായും ഇതിനെതിരെ സംസാരിച്ചതിനു എസ് ഡി പി ഐ നേതാവായ ബി കെ മുഹമ്മദ് ഷായ്‌ക്കെതിരെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കള്ളക്കേസെടുത്തുവെന്നുമാണ് പരാതി.
പോലീസിന്റെ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, പോലീസ് കംപ്ലയിന്റ് അതോറിറ്റി, ഡി വൈ എസ് പി എന്നിവര്‍ക്ക് പരാതി നല്‍കി. എസ് ഡി പി ഐ ഉദുമ മണ്ഡലം പ്രസിഡന്റാണ് മുഹമ്മദ് ഷാ.
സംഭവത്തില്‍ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ എന്‍ യു അബ്ദുല്‍ സലാം, മുഹമ്മദ് പാക്യാര, ബഷീര്‍ നെല്ലിക്കുന്ന്, സകരിയ ഉളിയത്തടുക്ക, മുനാസിഫ് ദേളി എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Melparamba, Complaint, Police, Investigation, Youth, Fake, Complaint against Police for registering false case.