പെരിയ പ്‌ളാന്റേഷനില്‍ കോഴവാങ്ങി നിയമനത്തിന് നീക്കം നടക്കുന്നതായി ആക്ഷേപം; ഉദ്യോഗാര്‍ത്ഥികള്‍ നിയമനടപടിയിലേക്ക്
Aug 12, 2015, 12:01 IST
പെരിയ: (www.kasargodvartha.com 12/08/2015) കേന്ദ്ര സര്‍വ്വകലാശാലയില്‍ സെക്യൂരിറ്റി നിയമനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കെ കോളജിന് തൊട്ടടുത്തുള്ള സ്ഥാപനമായ പെരിയ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ മുന്നൂറോളം പേരെ കോഴവാങ്ങി നിയമനം നടത്താന്‍ നീക്കം.
കോര്‍പ്പറേഷനില്‍ ഒഴിവുള്ള മുന്നൂറ് തസ്തികകള്‍ നികത്താന്‍ അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് ഈ ഒഴിവുകളിലേക്ക് 15,000 ത്തിലേറെ പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഇന്റര്‍വ്യൂ ഈമാസം 23 ന് പെരിയയിലെ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് നടക്കും.
എന്നാല്‍ ഇപ്പോള്‍ ഇവിടെ താല്‍ക്കാലിക ജോലിചെയ്യുന്നവരില്‍നിന്നും വന്‍ തുക കോഴവാങ്ങി അവരെ തന്നെ സ്ഥിരമായി നിയമനം നടത്താനാണത്രെ അധികൃതരുടെ നീക്കം. ഇതിനായി ഇവരില്‍നിന്നും ലക്ഷങ്ങളാണ് കോഴ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടേയും ഒത്താശയോടെ തന്നെയാണ് കോഴവാങ്ങുന്നതെന്നാണ് സൂചന. ഇത്തരത്തില്‍ കോഴവാങ്ങിയിട്ടു തന്നെയാണ്് ഇവിടെ നിയമനം നടത്തിയിട്ടുള്ളതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിയമനം നടത്തേണ്ടവരുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയത്രെ.
ഇപ്പോള്‍ നടത്തുന്ന ഇന്റര്‍വ്യൂ പ്രഹസനമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോര്‍ത്ഥികളെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമായി. പുതിയ നിയമനവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ അധികൃതരോട് നടത്തിയ അന്വേഷണത്തിലാണ് കോഴ നിയമനം നടത്താനുള്ള പ്രഹസനമാണ് 23ന്റെ ഇന്റര്‍വ്യൂവെന്ന് പുറത്തുവന്നത്. യോഗ്യതയ്ക്കനുസരിച്ച് നിയമനം നടത്തിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

Keywords: Periya, Kasaragod, Kerala, Complaint against Peria PCK, Peria Plantation Corporation.
Advertisement:
Advertisement: