ഉദിനൂരിലെ അറവുശാല പരിസരവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതി
Oct 8, 2016, 09:40 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/10/2016) ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് പടിഞ്ഞാറുഭാഗത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാല പരിസരവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലക്ക് പഞ്ചായത്ത് അനുമതിയില്ലെന്നും അറവ് മാലിന്യങ്ങള്‍ കാരണം പരിസരങ്ങളില്‍ ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും പലതരം രോഗങ്ങള്‍ വരുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ആടു ഫാം എന്ന പേരില്‍ ആരംഭിച്ച ഷെഡില്‍ ആദ്യകാലങ്ങളില്‍ ചെറിയതോതിലായിരുന്നു അറവ്. എന്നാല്‍ ഇപ്പോള്‍ തൃക്കരിപ്പൂരിലെ മിക്ക ഇറച്ചിവില്‍പ്പന കേന്ദ്രത്തിലേക്കുമുള്ള അറവ് നടക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമീപ വാസികള്‍ നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
Keywords: Kasaragod, Kerala, Trikaripur, Railway-gate, Complaint, Illigal, Slaughter House, Waste, Cattle, Goart, Farm,