മത്സ്യഫെഡില്‍ കാട്ടു നീതിയും പകല്‍ കൊള്ളയുമെന്ന് ആക്ഷേപം; മത്സ്യ ലേലത്തില്‍ നിന്നും പിന്മാറി കമ്മീഷന്‍ സ്ഥാപനമായി മാറിയെന്നും പരാതി
Nov 5, 2016, 17:17 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2016) ജില്ലാ മത്സ്യഫെഡില്‍ അരങ്ങേറികൊണ്ടിരിക്കുന്നത് മത്സ്യതൊഴിലാളി ക്ഷേമവിരുദ്ധ പ്രവര്‍ത്തനങ്ങളും കാട്ടുനീതിയും പകല്‍കൊള്ളയുമാണെന്ന് സാഗര സംസ്‌കൃതി സംരക്ഷണ സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. മത്സ്യഫെഡൊ മത്സ്യതൊഴിലാളി ക്ഷേമവികസന സംഘമോ കാസര്‍കോട്് ജില്ലയില്‍ ഒരിടത്തും നാളിതുവരെ മത്സ്യം ലേലം വിളിക്കുകയോ സംഭരിക്കുകയോ ചെയ്തിട്ടില്ല.
ഇടത്തട്ടുകാരെ ഒഴിവാക്കുക എന്ന മത്സ്യഫെഡിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് കടകവിരുദ്ധമായി ഇടത്തട്ടുകാരുടെ പിണയാളുകളായി കമ്മീഷന്‍ പറ്റുന്ന സ്ഥാപനമായി ഇന്ന് മത്സ്യഫെഡ് മാറിയിരിക്കുകയാണെന്നും സഘടന കുറ്റപ്പെടുത്തി. ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ ഓക്ഷന്‍ പാര്‍ട്ടിസിപ്പേഷന്‍ രജിസ്റ്ററില്‍ (APR) ഉള്‍പ്പെടുത്തി, അവരെ മാത്രം ഗിയര്‍ സ്‌പോട്ട് സബ്‌സിഡിക്ക് അര്‍ഹതയുള്ളവരാക്കുകയും ഇതുവരെ സാധാരണ പോലെ സബ്‌സിഡി ലഭിച്ചുകൊണ്ടിരുന്ന എപിആറില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്ക് യാതൊരു മുന്നറിയിപ്പ് പോലും നല്‍കാതെ അത് നിഷേധിക്കുകയും ചെയ്തത് കാട്ടുനീതിയാണെന്നും സഘടന പറയുന്നു. ഇത് തീരദേശത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും സഘടന കുറ്റപ്പെടുത്തുന്നു.
മത്സ്യഫെഡ് നല്‍കി വരുന്ന വെള്ള മണ്ണെണ്ണക്കും നാളെ എപിആറില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ സബ്‌സിഡി നിഷേധിക്കുവാനുള്ള മത്സ്യഫെഡിന്റെ കച്ചവട കണ്ണാണ് ഈ നീക്കത്തിന് പിന്നിലെന്നും ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇത്തരം മത്സ്യതൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ പിന്‍വലിച്ച് മുഴുവന്‍ എപിആര്‍ ഉടമകള്‍ക്കും സബ്‌സിഡി മുമ്പ് നല്‍കിയിരുന്നത് പോലെ തുടര്‍ന്നും നല്‍കണമെന്നും സഘടന ആവശ്യപ്പെട്ടു.
2/3 , 4/3 ,6/3 എന്നീ നൈലോണ്‍ വലകള്‍ കെട്ടിക്കിടക്കുന്നുവെന്ന വ്യാജേന മംഗലാപുരത്തെ ഇടനിലക്കാരുമായി മത്സ്യഫെഡ് കച്ചവടം ഉറപ്പിച്ച് വലിയ തോതില്‍ വാങ്ങിച്ചു കൂട്ടുന്നു. അതു വഴി ജില്ലയില്‍ പ്രസ്തുത വലകള്‍ക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കുകയും വലിയ സാമ്പത്തിക അഴിമതി നടത്തുകയുമാണ് ജില്ലയിലെ മത്സ്യഫെഡ് ഉന്നതര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ഇത്തരം പകല്‍ കൊള്ളകളെക്കുറിച്ച് വിജിലന്‍സ് സമഗ്രാന്വേഷണം നടത്തണമെന്നും, മണ്ണെണ്ണ ലഭിക്കാന്‍ രണ്ടും മൂന്നും ദിവസങ്ങള്‍ പെര്‍മിറ്റുടമകള്‍ ജോലി നഷ്ടപ്പെടുത്തി മത്സ്യഫെഡ് ഓഫീസിലെത്തിയിട്ടും മണ്ണെണ്ണ ലഭിക്കാതെ നട്ടം തിരിയുന്നത് അധികൃതരുടെ കെടുകാര്യസ്ഥതയാണ് വിളിച്ചറിയിക്കുന്നത്. മറ്റു ജില്ലകളിലെ പോലെ സേവന വ്യവസ്ഥ ലഘുകരിച്ച് അനാവശ്യ നിബന്ധനകള്‍ മാറ്റി മണ്ണെണ്ണ വിതരണം കുറ്റമറ്റ നിലയിലേക്ക് തിരിച്ച് കൊണ്ട് വരണമെന്നും സാഗര സംസ്‌കൃതി ജില്ലാ കണ്‍വീനര്‍ പ്രതാപ് തയ്യില്‍, ജോയിന്റ് കണ്‍വീനര്‍ കെ എസ് സാലി കീഴൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.