മധൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്‌ലിം ലീഗ് മന്ത്രിക്ക് പരാതി നല്‍കി
Jul 4, 2012, 10:19 IST
മധൂര്‍: ബി.ജെ.പി ഭരണം നടത്തുന്ന മധൂര്‍ പഞ്ചായത്തിനെതിരെ വകുപ്പ് മന്ത്രിക്ക് മുസ്‌ലിം ലീഗ് പഞ്ചായത്ത് മെമ്പര്‍മാരുടെ പരാതി. സര്‍ക്കാര്‍ മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി മധൂര്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചതിനെതിരെയാണ് മുസ്‌ലിം ലീഗിലെ 18-ാം വാര്‍ഡ് മെമ്പര്‍ ഷാഫി പുളിക്കൂര്‍, പതിനേഴാം വാര്‍ഡ് മെമ്പര്‍ എസ്.മുഹമ്മദ് ഹബീബ് എന്നിവരാണ് പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീറിന് പരാതി നല്‍കിയത്.
പഞ്ചായത്തില്‍ മൊത്തം പതിനാല് വര്‍ക്കിംഗ് ഗ്രൂപ്പുകളാണ് നിലവില്‍വരേണ്ടത്. എന്നാല്‍ മുസ്‌ലിം ലീഗ് മെമ്പര്‍മാരായ തങ്ങളെ ഒഴിവാക്കാന്‍ വേണ്ടി ബോധപൂര്‍വ്വം പതിനൊന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകളാക്കി ചുരുക്കുകയും യോഗം ചേരാതെ തന്നെ ഏകപക്ഷീയമായി ലിസ്റ്റ് രൂപപ്പെടുത്തി ചെയര്‍മാന്മാരെയും വൈസ് ചെയര്‍മാന്മാരെയും നിശ്ചയിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
പഞ്ചായത്തില്‍ മൊത്തം 20 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രസിഡണ്ടും നാല് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ന്മാരും ഒഴിച്ചാല്‍ 15 അംഗങ്ങളുണ്ട്. അതാത് മേഖലകളിലെ വിദഗ്ധരായവരെ വൈസ് ചെയര്‍ന്മാരാക്കണമെന്ന മാനദണ്ഡം പോലും പാലിക്കാതെ സ്വന്തക്കാരെ തിരുകി കയറ്റിയെന്നും രണ്ട് വര്‍ക്കിംഗ് ഗ്രൂപ്പിലേക്ക് ഒരേ അംഗത്തെ ചെയര്‍മാന്മാരായി തെരഞ്ഞെടുത്തുവെന്നും ഇതേകുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Keywords: Complaint, Madhur Panchayath, Muslim league, Kasaragod